ആ ചിത്രം കണ്ടതോടെ ബോളിവുഡിലെ സംസാരം അതാണ്, ശ്രീദേവി ജീവിച്ചിരുന്നെങ്കില്‍ കാണാന്‍ കൊതിച്ച ദൃശ്യം
മുംബൈ: ആ ചിത്രം കണ്ടതോടെ ബോളിവുഡിലെ സംസാരം അതാണ്, ശ്രീദേവി ജീവിച്ചിരുന്നെങ്കില് കാണാന് കൊതിച്ച ദൃശ്യം. ജീവിത കാലത്ത് ശ്രീദേവി ഏറ്റവും കൂടുതല് കുറ്റപ്പെടുത്തലുകള്ക്ക് വിധേയമായ സംഭവമാണ് ഭര്ത്താവ് ബോണി കപൂറിനെ ആദ്യഭാര്യയില് നിന്നും തട്ടിയെടുത്തു എന്നത്. വളരെക്കാലം ഒന്നാമത്തെ ഭാര്യയിലെ ബോണിയുടെ മക്കള് അര്ജുനും അന്ഷുലയും. അച്ഛനില് നിന്ന് അകന്ന് കഴിയുകയും ചെയ്തു.
![]()
എന്നാല് ശ്രീദേവിയുടെ മരണത്തിന് ശേഷം ശരിക്കും കുടുംബത്തിലെ കണ്ണികള് ഒന്നിച്ചു.
ശ്രീയുടെ മരണം അവരുടെ കൂടിചേരലിനാണ് വഴിയൊരുക്കിയത്. ഒരു കുടുംബമായി മാറിയപ്പോള് ജാന്വിക്കും ഖുശിക്കും അന്ഷുലയ്ക്കും ചേട്ടനായി അര്ജുന്. ഇന്നലെ സോനം കപൂറിന്റെ വിവാഹ സല്ക്കാര വേദിയില് അതു നടന്നു. അച്ഛന് ബോണി കപൂറിനൊപ്പം നിറചിരിയോടെ ഒന്നായി നില്ക്കുന്ന നാലു മക്കള്. കല്ല്യാണ ചിത്രങ്ങള്ക്കിടയിലെ ഏറ്റവും സുന്ദരമായ ചിത്രമാണിതെന്നാണ് ആരാധകരുടെ വാദം. ശ്രീദേവി ഏറ്റവും കാത്തിരുന്നതും ഈ ഒത്തുചേരലിനായിരുന്നു.
