മുംബൈ: ശ്രീദേവിയുടെ ഡ്രാമാ ത്രില്ലര്‍ ചിത്രം 'മോം' റഷ്യയില്‍ റിലീസിനൊരുങ്ങുന്നു. 'മാമാ' എന്ന പേരിലായിരിക്കും ചിത്രം റഷ്യയില്‍ റിലീസ് ചെയ്യുന്നത്. ബോളിവുഡ് ചിത്രമായ മോമിന് റഷ്യില്‍ വലിയ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്. അക്ഷയ് ഖന്ന, നവാസുദ്ദീന്‍ സിദ്ധിഖ്, ശ്രീദേവി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നത്.

ബോളിവുഡിലെ ശക്തരായ താരങ്ങളുണ്ടെങ്കിലും ശ്രീദേവിയെ ചുറ്റിപ്പറ്റിയാണ് സിനിമ. തന്‍റെ മകളോട് പ്രതികാരം ചെയ്യാന്‍ ശ്രമിക്കുന്ന ഒരമ്മയുടെ വേഷമാണ് ചിത്രത്തില്‍ ശ്രീദേവിക്ക്. രവി ഉദയ്വാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് എ.ആര്‍ റഹ്മാനാണ്.