ശ്രീദേവിയുടെ നിഷ്കളങ്കമായ സൗഹൃദത്തെയാണ് രജനികാന്ത് ആരാധകര്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്

ഇന്ത്യന്‍ സിനിമയുടെ സ്വപ്‌നസുന്ദരിക്ക് എപ്പോഴും മുന്‍നിര താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിച്ചിരുന്നു. ഭാഷാഭേദമില്ലാതെ അഭിനയിച്ച താരത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ആരാധകരെ സംബന്ധിച്ചിടത്തോളം ഏറെ നിരാശജനകമാണ് ശ്രീദേവിയുടെ മരണം. നടിയുടെ അപ്രതീക്ഷിത വിയോഗത്തില്‍ നിന്ന് ആരാധകര്‍ ഇപ്പോഴും മുക്തരായിട്ടില്ല.

തമിഴ് മുന്‍നിര നായകന്മാരായ രജനീകാന്തിനൊപ്പവും കമല്‍ ഹാസ്സനൊപ്പവും ശ്രീദേവി അഭിനയിച്ചിരുന്നു. സിനിമയ്ക്ക് ശേഷവും ഇരുവരും നല്ല സൗഹൃദത്തിലുമായിരുന്നു. എന്നാല്‍ റാണ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നടന്ന ഒരു സംഭവമാണ് ഇപ്പോള്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചിത്രീകരണത്തിനിടെ ഗുരുതരമായ അസുഖം കാരണം ചികിത്സയിലായിരുന്ന രജനികാന്തിനായി ശ്രീദേവി ചെയ്ത കാര്യമാണ് ഇപ്പോള്‍ തരംഗമായിരിക്കുന്ന വാര്‍ത്ത. രജനികാന്തിനെ സുഖത്തെ തുടര്‍ന്ന് അവിടുത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അസുഖം കൂടിയതിനെ തുടര്‍ന്ന് സിംഗപൂരിലെ ആശുപത്രിയിലേക്ക് മാറ്റി. ഈ വിവരം ശ്രീദേവി അറിഞ്ഞ ശ്രീദേവി വളരെയധികം ദു:ഖിതയായി. തുടര്‍ന്ന് അസുഖം പെട്ടെന്ന് ഭേദമാകാന്‍ വേണ്ടി നോമ്പ് നോല്‍ക്കുകയായിരുന്നു. രജനികാന്ത് രോഗത്തില്‍ നിന്ന് മുക്തി നേടിയ ശേഷമാണ് ശ്രീദേവി നോമ്പ് നോറ്റ കാര്യം പുറത്തറിയുന്നത്.

20 ഓളം ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇരുവരും തമ്മില്‍ ആഴത്തിലുള്ള സൗഹൃദമാണ് സൂക്ഷിച്ചിരുന്നത്. ശൃദ്ധി സായി ബാബയോട് പ്രാര്‍ത്ഥിച്ച ശ്രീദേവി രജനികാന്തിനായി ഒരാഴ്ച നോമ്പ് അനുഷ്ടിച്ചതായി ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പൂനെയിലെ സായി ബാബ ക്ഷേത്രവും അന്ന് ശ്രീദേവി സന്ദര്‍ശിച്ചിരുന്നു. ശ്രീദേവിയുടെ മരണത്തിന് പിന്നാലെയാണ് അവരുടെ നിഷ്‌കളങ്കതയും ആത്മാര്‍ത്ഥതയും രജനീകാന്തിന്റെ ആരാധകര്‍ പ്രചരിപ്പിക്കുന്നത്.