ഇന്ത്യന്‍ സിനിമയില്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന വാക്കിന് പകരം വയ്ക്കാനില്ലാത്ത നടിയായിരുന്നു ശ്രീദേവി. അഭിനയമികവിലൂടെ സിനിമാ പ്രേമികളെ കോരിത്തരിപ്പിച്ച നടിയാണ് ശ്രീദേവി. ഇന്നലെ രാത്രി ദുബായില്‍ വച്ച് നിത്യഹരിത നായിക ശ്രീദേവി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചുവെന്ന വാര്‍ത്ത ഇന്ത്യന്‍ സിനിമാ ലോകത്തെ ഞെട്ടിച്ചു.

1969 ല്‍ പുറത്തിറങ്ങിയ 'കുമാരസംഭവം' എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രീദേവിയുടെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം. സുബ്രഹ്മണ്യാനായായിരുന്നു കുമാര സംഭവത്തില്‍ ശ്രീദേവി വേഷമിട്ടത്. കഴിഞ്ഞ അമ്പത് വര്‍ഷമായി ശ്രീദേവിയുടെ അഭിനയമികവ് ഇന്ത്യന്‍ സിനിമാലോകത്ത് നിറസാനിന്ധ്യമായി തുടര്‍ന്നു. ഹിന്ദി, തമിഴ്, തെലുങ്ക്, കനഡ, മലയാളം തുടങ്ങിയ നിരവധി ഭാഷയില്‍ അഭിനയിച്ചിട്ടുണ്ട്. ശ്രീദേവിയുടെ ഓര്‍ത്തുവെക്കാവുന്ന പത്ത് ഗാനങ്ങള്‍ കാണാം.