ഇന്ത്യയുടെ ലേഡി സൂപ്പര്‍ സ്റ്റാറും സ്വപ്‍ന സുന്ദരിയുമൊക്കെയായ ശ്രീദേവി വിടവാങ്ങുന്നത് വലിയൊരു ആഗ്രഹം ബാക്കിയാക്കിയിട്ടാണ്. മകള്‍ ജാഹ്‍നവി നായികയാകുന്നത് കാണാന്‍ നില്‍ക്കാതെയാണ് ശ്രീദേവി വിടവാങ്ങിയിരിക്കുന്നത്. ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഭര്‍ത്താവിനും ഇളയ മകള്‍ ഖുഷിക്കുമൊപ്പം വിദേശത്ത് ആയിരിക്കുമ്പോഴായിരുന്നു ശ്രീദേവിയുടെ ജീവിതം അപ്രതീക്ഷിതമായി മരണം തട്ടിയെടുത്തത്.

മകള്‍ ജാഹ്‍നവിയും വെള്ളിത്തിരയില്‍ താരറാണിയാകുന്നത് കാണണമെന്ന് ശ്രീദേവിക്ക് വലിയ ആഗ്രഹമായിരുന്നു. മകള്‍ ആദ്യമായി നായികയാകുന്ന ധടക് പ്രദര്‍ശനത്തിന് ഒരുങ്ങുകയുമായിരുന്നു. ധടകിന്റെ ചിത്രീകരണ ചടങ്ങുകളുടെ തിരക്കിലായതിനാല്‍ ജാഹ്‍‌നവിക്ക് കുടുംബത്തിനൊപ്പം പോകാനും കഴിഞ്ഞിരുന്നില്ല.. സിനിമ ജൂലൈ 20ന് റിലീസ് ചെയ്യുമെന്നുമായിരുന്നു അറിയിച്ചിരുന്നത്.