ശ്രീദേവിയെ കുറിച്ച് മേക്കപ്പ് ആര്‍ടിസ്റ്റിന് പറയാനുള്ളത്

First Published 28, Feb 2018, 5:18 PM IST
Sridevis makeup artist She treated everyone like family
Highlights

ശ്രീദേവിയെ കുറിച്ച് മേക്കപ്പ് ആര്‍ടിസ്റ്റിന് പറയാനുള്ളത്

സഹപ്രവര്‍ത്തകരെ എല്ലാവരെയും കുടുംബത്തെപ്പോലെ കാണുന്ന ആളായിരുന്നു ശ്രീദേവിയെന്ന് മേക്കപ്പ്  ആര്‍ടിസ്റ്റ് സുഭാഷ് ഷിന്‍ഡെ. അവര്‍ മരിച്ചെന്ന് ഇപ്പോഴും വിശ്വസിക്കാനാകില്ലെന്നും സുഭാഷ് പറഞ്ഞു.

അതിസുന്ദരിയായിരുന്നു അവര്‍. എന്നും സന്തോഷവതിയായിരുന്നു. ഒരുപാട് പോസറ്റീവ് ആയിരുന്നു അവരുടെ പെരുമാറ്റം. ഇംഗിഷ് വിംഗ്ലിഷിനു ശേഷമാണ് ഞാന്‍ അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. മേക്കപ്പ് ആര്‍ട്ടിസ്റ്റ് അടക്കം എല്ലാവരെയും ഒരു കുടുംബത്തെ പോലെയാണ് അവര്‍ കണ്ടത്. നിറങ്ങളെയും വസ്‍ത്രങ്ങളെയും കുറിച്ച് അവര്‍ക്ക് കൃത്യമായ ധാരണയുണ്ടായിരുന്നു. ഏതാണ് ശരിയാണ് എന്ന് അവര്‍ക്ക് അറിയാം. എനിക്കും അവരില്‍ നിന്ന് പഠിക്കാനുണ്ടായിരുന്നു. നല്ല സൗന്ദര്യബോധം ഉള്ള സ്‍ത്രീയായിരുന്നു അവര്‍.  അവര്‍ ഒരു പെയിന്റര്‍ കൂടിയായിരുന്നല്ലോ. അവരുടെ മരണം ഉണ്ടാക്കിയ ആ ഷോക്കിലാണ് ഞാന്‍ ഇപ്പോഴും സുഭാഷ് പറഞ്ഞു.

 

loader