Asianet News MalayalamAsianet News Malayalam

പേളിയുമായുള്ള വിവാഹം എന്നാണ്? ഫേസ്ബുക്ക് ലൈവില്‍ ശ്രീനിഷിന്‍റെ മറുപടി

പേളിയെക്കുറിച്ചുള്ള ചോദ്യത്തിന് പേളി അഭിനയിച്ച ഹു എന്ന സിനിമ റിലീസിന് തയ്യാറെടുക്കുകയാണെന്നും അതിന്‍റെ പ്രൊമോഷന്‍ തിരക്കുകളിലാണ് കൂട്ടുകാരിയെന്നും മറുപടി.

srinish aravind about marriage with pearle maaney
Author
Thiruvananthapuram, First Published Oct 10, 2018, 1:50 PM IST

ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിന്‍റെ ഗ്രാന്‍റ് ഫിനാലെ കഴിഞ്ഞിട്ട് ഒന്നരയാഴ്ച പിന്നിട്ടെങ്കിലും അതിന്‍റെ അലയൊലികള്‍ സോഷ്യല്‍ മീഡിയയില്‍ പൂര്‍ണമായും കെട്ടടങ്ങിയിട്ടില്ല. ബിഗ് ബോസ് താരങ്ങളാക്കിയ മത്സരാര്‍ഥികളെക്കുറിച്ച് ഫേസ്ബുക്കില്‍ ഇപ്പോഴും കൗതുകം നിറഞ്ഞ താരതമ്യങ്ങളൊക്കെ വരുന്നുണ്ട്. മൊത്തം റിയാലിറ്റി ഷോയുടെ തന്നെ പ്രധാന ആകര്‍ഷകത്വങ്ങളില്‍ ഒന്നായിരുന്നു 'പേളിഷ്' എന്ന് ബിഗ് ബോസ് ആരാധകരാല്‍ സംബോധന ചെയ്യപ്പെട്ട പേളിയും ശ്രീനിഷും തമ്മിലുള്ള പ്രണയം. പ്രണയം സത്യമാണോ അതോ ഷോയുടെ മുന്നോട്ടുപോക്കിനുവേണ്ടിയുള്ള അഭിനയമായിരുന്നോ എന്നായിരുന്നു പ്രേക്ഷകരുടെ ആദ്യ സംശയം. എന്നാല്‍ ഫിനാലെയ്ക്ക് ശേഷമുള്ള അഭിമുഖങ്ങളില്‍ ഇരുവരും പ്രേക്ഷകരുടേത് തെറ്റിദ്ധാരണകള്‍ മാത്രമാണെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ എപ്പോഴാണ് പേളിയുടെയും ശ്രീനിഷിന്‍റെയും വിവാഹം? ഏഷ്യാനെറ്റിന്‍റെ ഫേസ്ബുക്ക് ലൈവില്‍ ഈ ചോദ്യത്തിന് മറുപടി പറഞ്ഞിരിക്കുകയാണ് ശ്രീനിഷ്.

വിവാഹം എപ്പോള്‍ എന്ന ചോദ്യത്തിന് വേഗം അറിയിക്കാമെന്നും നിങ്ങള്‍ക്കെല്ലാവര്‍ക്കുമുള്ള ഒരു സന്തോഷവാര്‍ത്തയുമായി സ്വന്തം ഫേസ്ബുക്ക് പേജില്‍ ലൈവില്‍ വരുമെന്നും ശ്രീനിഷിന്‍റെ മറുപടി. അപ്പോള്‍ വിവാഹത്തീയതിയും മറ്റ് കാര്യങ്ങളുമൊക്കെ പറയാമെന്നും. തങ്ങളുടെ പ്രണയം സത്യമായിരുന്നെന്നും അല്ലാതെ ബിഗ് ബോസില്‍ തിരക്കഥ ഉണ്ടായിരുന്നില്ലെന്നും ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ശ്രീനിഷ് പറഞ്ഞു. ബിഗ് ബോസിന് ശേഷമുള്ള ജീവിതത്തില്‍ സന്തുഷ്ടനാണെന്നും ചില സിനിമാ പ്രോജക്ടുകളിലേക്കുള്ള ചര്‍ച്ചകള്‍ നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പേളിയെക്കുറിച്ചുള്ള ചോദ്യത്തിന് പേളി അഭിനയിച്ച ഹു എന്ന സിനിമ റിലീസിന് തയ്യാറെടുക്കുകയാണെന്നും അതിന്‍റെ പ്രൊമോഷന്‍ തിരക്കുകളിലാണ് കൂട്ടുകാരിയെന്നും മറുപടി. പേളിയുടെ സിനിമയ്ക്ക് എല്ലാവരുടെയും പ്രാര്‍ഥന ഉണ്ടാവണമെന്നും ശ്രീനിഷ് അഭ്യര്‍ഥിച്ചു. ഏഷ്യാനെറ്റില്‍ സംപ്രേഷമം ചെയ്യുന്ന കോമഡി സ്റ്റാര്‍സില്‍ പങ്കെടുക്കാനെത്തിയതിന്‍റെ പ്രാരംഭമായിട്ടായിരുന്നു ഫേസ്ബുക്ക് ലൈവ്. ബിഗ് ബോസിന് ശേഷം ശ്രീനിഷ് ഒരു ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുക്കുന്നത് ആദ്യമായാണ്.

 

Follow Us:
Download App:
  • android
  • ios