മലയാളികളുടെ മനസ് കീഴടക്കിയ നടിയാണ് ശ്രിന്ദ. കോമഡി റോളുകളില്‍ താരം നടത്തിയ റിയലസ്റ്റിക് അഭിനയം തന്നെയാണ് നടിയെ വ്യത്യസ്തയാക്കിയത്. മേക്കപ്പ് കൂടുതലാണോ ചേട്ടാ എന്ന ആ ഒരൊറ്റ ചോദ്യം മതി ശ്രിന്ദയുടെ ആ കഴിവ് മനസിലാക്കാന്‍. മലയാളികള്‍ക്ക് വീട്ടിലെ കുട്ടിയാണ് ശ്രിന്ദ. നാടന്‍ തനിമയുള്ള മലയാളികളുടെ സ്വന്തം നാടന്‍ കുട്ടി.
എന്നാല്‍ ശ്രിന്ദ ഇപ്പോള്‍ ചൂടന്‍ ലുക്കില്‍ സിനിമ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. അതും സോഷ്യല്‍ മീഡിയയില്‍ ഹോട്ട് ലുക്കിലുളള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത്. ഹോട്ട് ആന്‍റ് കൂള്‍ എന്ന് പറയാവുന്ന ശ്രിന്ദയുടെ പുതിയ ഫോട്ടോഷൂട്ട് വീഡിയോ താരം തന്നെയാണ് തന്‍റെ ഇന്‍സ്റ്റാഗ്രാമിലൂടെ ആരാധകര്‍ക്കായി പങ്ക് വച്ചത്.
