കീര്‍ത്തിയുടെ അഭിനയം മികച്ചത് താന്‍ ദുല്‍ഖറിന്‍റെ ഫാന്‍

ചെന്നൈ: മഹാനടിയിലെ കീര്‍ത്തിയുടെയും ദുല്‍ഖറിന്‍റെയും അഭിനയത്തെ പ്രശംസിച്ച് എസ്.എസ് രാജമൗലി. 1950 കളില്‍ തമിഴ്, തെലുങ്ക് സിനിമാലോകം അടക്കിവാണ സാവിത്രയെയാണ് മഹാനടിയിലൂടെ കീര്‍ത്തി അവതരിപ്പിച്ചത്. താന്‍ കണ്ടതില്‍ വച്ച് ഏറ്റവും മികച്ച അഭിനയമാണ് കീര്‍ത്തിയുടേതെന്നും അത് വെറുമൊരു അനുകരണമല്ലെന്നുമാണ് രാജമൗലി ഫേസ്ബുക്കില്‍ കുറിച്ചത്. ചിത്രം കണ്ടതോടെ ദുല്‍ഖറിന്‍റെ ഫാനായി മാറിയെന്നും രാജമൗലി കുറിച്ചു.