മുംബൈ: ബാഹുബലി 2 വന്‍ വിജയമായപ്പോള്‍ മുതല്‍ ട്രോളന്മാരുടെ ആക്രമം നേരിട്ട നടിയാണ് ശ്രീദേവി. 30 വര്‍ഷത്തോളം സിനിമ രംഗത്ത് സജീവമായ ശ്രീദേവിയെ ഏറെ വേദനിപ്പിച്ചതായിരുന്നു ആ വിമര്‍ശനം. ശിവകാമി ദേവിയുടെ വേഷം ചെയ്യാന്‍ രാജമൗലി മനസ്സില്‍ കണ്ട ശ്രീദേവി, എന്നാല്‍ ഇവരുടെ നിബന്ധനകള്‍ അംഗീകരിക്കാന്‍ പറ്റുന്നതായിരുന്നില്ലെന്നും, അവരാ വേഷം ഉപേക്ഷിച്ചത് അനുഗ്രഹമായി തോന്നുന്നുവെന്നും രാജമൗലി പറഞ്ഞിരുന്നു.
ഇതിനെതിരെ ശ്രീദേവി പ്രതികരിച്ചു. ഞാന്‍ പത്തു കോടി ചോദിച്ചു. ഒരു ഹോട്ടലിലെ മുഴുവന്‍ നിലയും വേണമെന്ന് പറഞ്ഞു. വിമാന ടിക്കറ്റുകള്‍ ചോദിച്ചു. സിനിമയുടെ ഷെയറും ആവശ്യപ്പെട്ടുവെന്നൊക്കെയാണ് വാര്‍ത്തകള്‍. 50 വര്‍ഷമായി സിനിമയില്‍. 300 സിനിമകളില്‍ ചെയ്തു. ഇങ്ങനെ നിബന്ധന വെച്ചിട്ടാണ് സിനിമയില്‍ വിജയിച്ചതെന്ന് തോന്നുന്നുണ്ടോ?.
രാജമൗലി എന്നോട് സംസാരിച്ചിട്ടില്ല. നിര്‍മ്മാതാവാണ് വിളിച്ചത്. അവര്‍ ചിലപ്പോള്‍ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചതാകാം. രാജമൗലി അന്തസ്സുള്ള വ്യക്തിയാണെന്നാണ് ഞാന്‍ കേട്ടിട്ടുള്ളത് പക്ഷേ ഈ വാക്കുകള്‍ എന്നെ വേദനിപ്പിച്ചുവെന്ന് ശ്രീദേവി പറഞ്ഞു. ഇതിന് മറുപടിയുമായാണ് രാജമൗലി എത്തിയത്. ജനങ്ങള്‍ക്ക് ആരുടെ വാക്കുകള്‍ വേണമെങ്കിലും വിശ്വസിക്കാം.
പക്ഷേ ഒരു കാര്യം ഞാന്‍ പറയാം, ആ കാര്യങ്ങള്‍ ഞാന്‍ പൊതുസ്ഥലത്ത് പറയാന്‍ പാടില്ലായിരുന്നു. ശ്രീദേവിജിയോട് കടുത്ത ബഹുമാനമുണ്ട്. മുംബൈ കീഴടക്കിയ തെന്നിന്ത്യന്‍ താരങ്ങളുടെ പ്രതീകമാണവര്‍ പുതിയ ചിത്രം മോം വിജയമാകട്ടെ എന്ന് ആശംസിക്കുന്നുവെന്ന് രാജമൗലി കുറിച്ചു.
