ശ്രീദേവിയെ കുറിച്ച് അസംബന്ധം പറയുന്നത് നിര്‍ത്തൂ...

First Published 2, Mar 2018, 6:49 PM IST
Stop Nonsense About Sridevi
Highlights
  • ശ്രീദേവിയെ കുറിച്ച് അസംബന്ധം പറയുന്നത് നിര്‍ത്തൂ...

ശ്രീദേവിയെ കുറിച്ച് അസംബന്ധം പറയുന്നത് നിര്‍ത്തൂ... ഇന്ന് തമിഴ് സിനിമാ താരങ്ങളില്‍ ചിലര്‍ ഒരേ സ്വരത്തില്‍ പറയുന്നതാണിത്. ബോളിവുഡ് താരം ശ്രീദേവിയുടെ മരണത്തിന് ശേഷം പല കഥകളും തമിഴ്  മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കമല്‍ഹാസനും ശ്രീദേവിയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ചില തമിഴ് മാധ്യമങ്ങളില്‍ ചര്‍ച്ച തുടരുകയാണ്. ശ്രീദേവി മരണസമയത്ത് മദ്യപിച്ചിരുന്നതിനെ കുറിച്ചും മാധ്യമങ്ങള്‍ ചര്‍ച്ച തുടരുന്നു. 

ഇത്തരം ചര്‍ച്ചകള്‍ക്കെതിരെ പൊട്ടിത്തെറിക്കുകയാണ് നടിയും കോണ്‍ഗ്രസ് വക്താവുമായ ഖുശ്ബു. എവിടെ നിന്നാണ് ഇത്തരം ഇല്ലാക്കഥകള്‍ പടച്ചുവിടുന്നതെന്ന് അവര്‍ ചോദിച്ചു.  മരണസമയത്ത് അവര്‍ മദ്യപിച്ചിരുന്നതുകൊണ്ട് അവര്‍ ഒരു ചീത്ത സ്ത്രീയാകുമോ എന്നും ഖുശ്ബു ചോദിച്ചു. ഇത്തരം വാര്‍ത്തകള്‍ വേദനിപ്പിക്കുന്നതായും അവര്‍ പറഞ്ഞു.

അതേസമയം ആവശ്യമല്ലാത്ത വിവാദങ്ങള്‍ സൃഷ്ടിക്കരുതെന്ന് ആവശ്യപ്പെട്ട് കമല്‍ഹാസനും രംഗത്തെത്തി. ശ്രീദേവി തനിക്ക് ഒരു സഹോദരിയായിരുന്നു. ഞാനും അവളും തമ്മിലുള്ള സിനിമാരംഗങ്ങള്‍ നിങ്ങള്‍ സൂക്ഷിച്ചു കാണൂ... അപ്പോള്‍ നിങ്ങള്‍ക്ക് അത് കാണാന്‍ സാധിക്കും.  അവളുമായുള്ള എന്‍റെ ബന്ധം ഞങ്ങളുമായി  അടുപ്പമുള്ള എല്ലാവര്‍ക്കും അറിയാമായിരുന്നു. അത് പുറത്തു പറയരുതെന്ന് നിര്‍ബന്ധിച്ചതുകൊണ്ടാണ് ആരോടും പറയാതിരുന്നതെന്നും കമല്‍ഹാസന്‍ പറഞ്ഞു.

പ്രണയജോഡികളെന്ന നിലയില്‍ വലിയ പ്രാധാന്യം ലഭിച്ച സമയമായിരുന്നതിനാലായിരുന്നു അവര്‍ അങ്ങനെ പറഞ്ഞത്. അവരുടെ അമ്മയുടെ കയ്യില്‍ നിന്ന് ഭക്ഷണം വാങ്ങി കഴിച്ചവനാണ് ഞാന്‍. അവരോട് വലിയ ബഹുമാനമുണ്ടെന്നും കമല്‍ഹാസന്‍ പ്രതികരിച്ചു.

loader