പ്രണവ് മോഹന്‍ലാല്‍ ആദ്യമായി നായകനാകുന്ന ആദി ജനുവരി 26 ന് തിയേറ്ററുകളില്‍ എത്തും. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം മോഹന്‍ലാല്‍ നായകനായ നരസിംഹം റിലീസ് ആയ അതേ ദിവസം തന്നെയാണ് തിയേറ്ററുകളില്‍ എത്തുന്നത്.
ലെന, സിദ്ധിഖ്, അഥിതി രവി, അനുശ്രീ, ഷറഫുദ്ദീന്‍ തുടങ്ങിവര്‍ പ്രധാന വേഷത്തിലെത്തുന്നു. എന്നാല്‍ ഇതേ ദിവസം തന്നെയാണ് മമ്മൂട്ടി നായകനാകുന്ന സ്ട്രീറ്റ് ലൈറ്റ്‌സും പ്രദര്‍ശനത്തിന് എത്തുന്നത്. മുന്‍പ് താരരാജാക്കന്മാരാണ് നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയതെങ്കില്‍ ഇത്തവണ താരപുത്രനും സൂപ്പര്‍സ്റ്റാറുമാണ് കളത്തിലിറങ്ങുന്നത്.
ജീത്തു ജോസഫ് ചിത്രം ആദിയും ഷാംദത്ത് ചിത്രം സ്ട്രീറ്റ് ലൈറ്റ്‌സിന്റെയും പ്രദര്‍ശന തിയതി പുറത്തു വന്നതോടെ ഏറെ ആകാംക്ഷയിലും ആവേശത്തിലുമാണ് ആരാധകര്‍. ഇത്തവണ തിയേറ്ററുകളില്‍ ഉത്സവ പ്രതീതിയായിരിക്കും ചിത്രങ്ങള്‍ സമ്മാനിക്കുന്നത്.
സ്ട്രീറ്റ് ലൈറ്റ്‌സ് തമിഴിലും മലയാളത്തിലും ഒരേസമയം ചിത്രം പ്രദര്‍ശനത്തിന് എത്തും. ഫവാസ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. തമിഴിലും മലയാളത്തിലും വ്യത്യസ്ത താരങ്ങളെ അണിനിരത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തവണ ആര് കൂടുതല്‍ കളക്ഷന്‍ നേടുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
