ഇമെയില്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്ന് പരാതിയുമായി ഗായികയും അവതാരകയുമായ സുചിത്ര കാര്‍ത്തിക്. തന്റെ മെയില്‍ ഹാക്ക് ചെയ്‍ത് അ‌ഞ്ജാതര്‍ പലര്‍ക്കും അശ്ലീല സന്ദേശം അയച്ചുവെന്നും സുചിത്ര പരാതിയില്‍ പറയുന്നു.

മാര്‍ച്ച് രണ്ടിന് ആരോ എന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. സിനിമയിലെ എന്റെ സുഹൃത്തുകളായ പലരുടെയും ചിത്രങ്ങള്‍ അതിലൂടെ പുറത്തുവിട്ടു. ആ സമയത്ത് എനിക്ക് സുഖമില്ലായിരുന്നു. ഭര്‍ത്താവ് കാര്‍ത്തിക് ആണ് ട്വിറ്റര്‍ ഇന്ത്യയുമായി ബന്ധപ്പെട്ട് അക്കൗണ്ട് മരവിപ്പിച്ചത്. ഇപ്പോള്‍ എന്റെ പേരില്‍ 50ലധികം വ്യാജ ട്വിറ്റര്‍ അക്കൗണ്ടുകളുണ്ട്. കാര്യങ്ങള്‍ കൈവിട്ടു പോയതുകൊണ്ടാണ് ഇപ്പോള്‍ പൊലീസില്‍ പരാതി നല്‍കിയത്- സുചിത്ര പറയുന്നു.

തെന്നിന്ത്യന്‍ താരങ്ങളുടെ സ്വകാര്യ ചിത്രങ്ങളായിരുന്നു സുചിത്ര കാര്‍ത്തികയുടെ ട്വിറ്ററിലൂടെ പ്രചരിച്ചത്. താന്‍ ഒന്നും മന:പൂര്‍വം ചെയ്തിട്ടില്ലെന്നാണ് സുചിത്ര പറയുന്നു. മറ്റുള്ളവര്‍ക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകള്‍ക്ക് ക്ഷമചോദിക്കുന്നതായും സുചിത്ര പറഞ്ഞു.