ആദ്യ സംവിധാനത്തിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന വ്യക്തിയാണ് സൗബിന്‍ ഷാഹിര്‍. അതുകൊണ്ടു തന്നെ സൗബിന്റെ വ്യക്തിജീവിതത്തിലും പ്രൊഫഷണല്‍ ജീവിതത്തിലും ഏറെ പ്രധാനപ്പെട്ട വര്‍ഷമാണ് 2017.

സൗബിന്റെ പുതിയ ചിത്രമായ സുഡാനി ഫ്രെം നൈജീരിയയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സൗബിന്‍ ഷാഹിറും ദുല്‍ഖര്‍ സല്‍മാനുമാണ് പോസ്റ്റര്‍ ഷെയര്‍ ചെയ്തത്. ആഫ്രിക്കന്‍ താരം സാമുവല്‍ അടിയോല റോബിന്‍സണ്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. 

 നവാഗതനായ സക്കറിയായാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫുട്‌ബോള്‍ പശ്ചാത്തലത്തിലൊരുക്കുന്ന സിനിമയ്ക്ക് മുഹസിന്‍ പെരാരിയും സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ഹാപ്പി ഹവേഴ്‌സ് എന്റര്‍ടൈയിന്‍മെന്റിന്റെ ബാനറിലാണ് സിനിമ നിര്‍മിക്കുന്നത്.