പൊറോട്ടയുണ്ട് ബീഫില്ല; നൈജീരിയയില്‍ നിന്ന് 'സുഡു'വിന്റെ കുറിപ്പ്

First Published 10, Apr 2018, 4:02 PM IST
sudu gets porotta but no beef
Highlights
  • പൊറോട്ട കിട്ടി ബീഫില്ലെന്ന് സുഡുവിന്റെ കുറിപ്പ്

നൈജീരിയയില്‍ തനിക്ക് പൊറോട്ട ലഭിച്ചെന്നും എന്നാല്‍ ബീഫ് കിട്ടിയില്ലെന്നും സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിലൂടെ പ്രശസ്തനായ സാമുവല്‍ റോബിന്‍സണിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്. നേരത്ത തനിക്ക് കേരളം മിസ് ചെയ്യുന്നെന്നും മലായാളത്തില്‍ മറ്റൊരു പ്രൊജക്ടിനായി കാത്തിരിക്കുകയാണെന്നും എനിക്ക് പൊറോട്ടയും ബീഫ് കറിയും കഴിക്കാന്‍ കൊതിയാകുന്നെന്നും കാണിച്ച് സുഡുമോന്‍ ഇട്ട പോസ്റ്റ് ചര്‍ച്ചയായിരുന്നു.

 

ആദ്യ പോസ്റ്റില്‍ ആദ്യം പൊറോട്ടയും ബീഫും വേണമെന്ന് കുറിപ്പിട്ട സാമുവല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ അത് തിരുത്തി ചിക്കന്‍ എന്നാക്കിയതാണ് ചര്‍ച്ചയായത്. തുടര്‍ന്ന് അത് മട്ടന്‍ എന്നാക്കിയും മാറ്റി. ഇതിന്‍റെ കാരണം ചോദിച്ചപ്പോള്‍ സാമുവലിന്‍റെ മറുപടിയാണ് രസകരം.  തനിക്ക് ബീഫ് തന്നെയാണ് ഇഷ്ടമെന്നും ചിലര്‍ കേരളത്തില്‍ ബീഫ് പ്രശ്നമാണെന്നു പറഞ്ഞപ്പോള്‍ മാറ്റിയതാണെന്നുമായിരുന്നു സാമുവലിന്‍റെ മറുപടി. 

ഏതോ ഒരു മലയാളി സുഡുവിന് തെറ്റിധരിപ്പിച്ചതായിരുന്നു സാമുവലിനെ. എന്തായാലും ബീഫും പൊറോട്ടയും കേരളത്തിലെ ദേശീയ ഭക്ഷണമാണെന്നടക്കമുള്ള കമന്‍റുകളും പ്രശ്നങ്ങളില്ലെന്നും പറഞ്ഞതോടെ സാമുവല്‍ വീണ്ടും തന്‍റെ ഇഷ്ട കറിയായ ബീഫിലേക്ക് തന്നെ മടങ്ങി.

loader