ഓര്‍ഡിനറിയിലൂടെ സംവിധായകനാക സുഗീത് ഒരുക്കുന്ന പുതിയ സിനിമയില്‍ മമ്മൂട്ടി നായകനാകുന്നു. ബെന്നി പി നായരന്പലം ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.


സിനിമയുടെ പ്രാരംഭചര്‍ച്ചകള്‍ മാത്രമാണ് നടന്നതെന്നും ഇപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും ബെന്നി പി നായരന്പലം പറയുന്നു. അടുത്ത വര്‍ഷം അവസാനമാകും സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. മമ്മൂട്ടിയുടെ മറ്റൊരു സിനിമയ്‍ക്കു കൂടി ബെന്നി പി നായരന്പലം തിരക്കഥയെഴുതുന്നുണ്ട്. സജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൂന്നു റോളുകളിലായിരിക്കും മമ്മൂട്ടി സിനിമയില്‍ അഭിനയിക്കുക.