Asianet News MalayalamAsianet News Malayalam

നൂറു കോടി കടന്ന് അനുഷ്‍ക ശര്‍മ്മയുടെ സൂയി ധാഗ!

അനുഷ്‍ക ശര്‍മ്മയുടെ സൂയി ധാഗ തീയേറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം തുടരുന്നു. ചിത്രം രാജ്യത്തിനകത്തും പുറത്തുനിന്നുമായി 100 കോടി രൂപയുടെ ബോക്സ് ഓഫീസ് കളക്ഷൻ നേടി.

Sui Dhaga box office collection Day
Author
Mumbai, First Published Oct 5, 2018, 6:38 PM IST

അനുഷ്‍ക ശര്‍മ്മയുടെ സൂയി ധാഗ തീയേറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം തുടരുന്നു. ചിത്രം രാജ്യത്തിനകത്തും പുറത്തുനിന്നുമായി 100 കോടി രൂപയുടെ ബോക്സ് ഓഫീസ് കളക്ഷൻ നേടി.

ഇന്ത്യയില്‍ നിന്ന് മാത്രമായി 62.50 കോടി രൂപയാണ് കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്.  ചിത്രം കണ്ട വിരാടി കോലി അനുഷ്‍‌ക ശര്‍മ്മയെയും മറ്റ് അഭിനേതാക്കളെയും അഭിനന്ദിച്ച് രംഗത്ത് എത്തിയിരുന്നു.

സൂയി ധാഗയില്‍ എല്ലാ അഭിനേതാക്കളുടെ മികച്ച പ്രകടനമാണ് നടത്തിയത്. വരുണ്‍ ഗംഭീരമാക്കി. അനുഷ്‍കയുടെ കഥാപാത്രം എന്റെ ഹൃദയം കവര്‍ന്നു. ശാന്തമെങ്കിലും എന്ത് കരുത്തുറ്റ കഥാപാത്രമാണ്. പ്രിയപ്പെട്ട അനുഷ്‍കയെ ഓര്‍ത്ത് അഭിമാനിക്കുന്നു- വിരാട് കോലി പറയുന്നു.

രാജ്യത്തെ കൈത്തുന്നല്‍ തൊഴിലളികളുടെ ജീവിതമാണ് സൂയി ധാഗ എന്ന സിനിമയില്‍ പറയുന്നത്. മധ്യവയസ്‍കയായ ഗ്രാമീണ സ്‍ത്രീയായിട്ട് ആണ് അനുഷ്‍ക ശര്‍മ്മ ചിത്രത്തില്‍ അഭിനയിക്കുന്നത്. നായകനായി വരുണ്‍ ധവാനും അഭിനയിച്ചിരിക്കുന്നു. ശരത് കതാരിയ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Follow Us:
Download App:
  • android
  • ios