അനുഷ്‍ക ശര്‍മ്മ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സൂയി ധാഗയുടെ പ്രത്യേക പ്രദര്‍ശനങ്ങള്‍ രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ നടത്തുന്നു. മധ്യപ്രദേശിലും രാജസ്ഥാനിലുമായി 12 ചെറു പട്ടണങ്ങളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. സ്വയം സംരഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.

രാജ്യത്തെ കൈത്തുന്നല്‍ തൊഴിലാളികളുടെ ജീവിതമാണ് സൂയി ധാഗ എന്ന സിനിമയില്‍ പറയുന്നത്. മധ്യവയസ്‍കയായ ഗ്രാമീണ സ്‍ത്രീയായിട്ട് ആണ് അനുഷ്‍ക ശര്‍മ്മ ചിത്രത്തില്‍ അഭിനയിച്ചത്. നായകനായി വരുണ്‍ ധവാനും അഭിനയിച്ചിരിക്കുന്നു. ശരത് കതാരിയ ആണ് ചിത്രം സംവിധാനം ചെയ്‍തത്.