നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ മുഖ്യപ്രതി സുനിൽ കുമാർ ദിലീപിനയച്ചതെന്ന് പറയുന്ന കത്ത് എഴുതിയ കടലാസ് കാക്കനാട് ജയിലിലേതുതന്നെ. കടലാസും സീലും ജയിലധികൃതർ തിരിച്ചറിഞ്ഞു. കേസ് ആവശ്യത്തിനെന്നു പറഞ്ഞ് സുനിൽകുമാർ കടലാസ് വാങ്ങിയിരുന്നു. എന്നാൽ ഇങ്ങനൊയൊരു കത്ത് ജയിലധികൃതർ കണ്ടിട്ടില്ല.കത്തിലെ കയ്യക്ഷരത്തെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നു. സുനിൽകുമാർ തന്നെയാണോ ഇത് എഴുതിയത് എന്ന് ഉറപ്പിക്കുന്നതിനാണിത്.