കൊച്ചി: നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട കഥ പകുതിയേ ആയിട്ടുള്ളുവെന്ന് മുഖ്യപ്രതി സുനില്‍കുമാര്‍. നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ പ്രതികളുണ്ടോ എന്ന് ആലുവ ജയിലില്‍ കിടക്കുന്ന വി ഐ പി പറയട്ടെ എന്ന് സുനില്‍കുമാര്‍ കോടതിവളപ്പില്‍വെച്ച് മാധ്യമങ്ങളോട് വിളിച്ചുപറഞ്ഞു. കോടതിയില്‍നിന്ന് ഇറങ്ങുമ്പോഴാണ് സുനില്‍കുമാറിന്റെ പ്രതികരണം. അങ്കമാലി കോടതിയില്‍ ഹാജരാക്കിയ സുനില്‍കുമാറിനെ തിരികെ ജയിലിലേക്ക് കൊണ്ടുപോയി. അതേസമയം സുനില്‍കുമാര്‍ ഉള്‍പ്പടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷ ജൂലൈ 20ന് പരിഗണിക്കുമെന്ന് അഭിഭാഷകന്‍ ആളൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.