ചെന്നൈയില്‍ കെട്ടിടത്തിനു മുകളില്‍നിന്ന് നായയെ വലിച്ചെറിഞ്ഞ് ക്രൂരത കാട്ടുന്ന വിഡിയോ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതില്‍ വന്‍ പ്രതിഷേധവുമുണ്ടായി. സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി സണ്ണി ലിയോണും രംഗത്തെത്തി.

മൃഗങ്ങളെ ഉപദ്രവിക്കുന്ന മനുഷ്യർക്ക് മാനസികമായി എന്തോ തകരാറുണ്ട്. ഒരിക്കൽപോലും തിരിച്ച് ഉപദ്രവിക്കാത്ത പാവം മൃഗങ്ങളെയാണ് ഇവർ നോവിക്കുന്നത്. ആ യുവാക്കളും ഇക്കൂട്ടത്തിൽ ഉൾപ്പെട്ടവർ തന്നെ. ഭീരുക്കളെ പോലെ പെരുമാറാതെ സാധാരണ മനുഷ്യന്മാരെപ്പോലെ ജീവിക്കാൻ പഠിക്കുകയാണ് വേണ്ടത് - സണ്ണി പറയുന്നു.


ക്രൂരത കാട്ടിയ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തൂത്തുക്കുടി, തിരുനെല്‍വേലി സ്വദേശികളായ മെഡിക്കല്‍ വിദ്യാര്‍ഥികളാണ് അറസ്റ്റിലായത്.