മുംബൈ: കസിന്‍ ദീപയുടെ വിവാഹത്തില്‍ സര്‍പ്രൈസായി എത്തി കുടുംബാംഗങ്ങളെ ഞെട്ടിച്ചു സണ്ണി ലിയോണി. കാനഡയിലുള്ള കസിന്‍ ദീപയുടെ വിവാഹത്തിനാണ് നടിയും പോണ്‍ സ്റ്റാറുമായ സണ്ണി ലിയോണി എത്തിയത്. വിവാഹദിനത്തിലെ ആഘോഷങ്ങളുടെ ചിത്രം സണ്ണി തന്നെ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു.
സുന്ദരിയായി അണിഞ്ഞൊരുങ്ങിയ താരത്തിന്‍റെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ വൈറലായി മാറിക്കഴിഞ്ഞു. കിടിലന്‍ ഔട്ട്‍ലുക്കില്‍ എത്തിയ സണ്ണിയുടെ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തത് പ്രശസ്ത ഡിസൈനറായ അര്‍ച്ചന കോച്ചാറാണ്. കേപ് സ്റ്റൈല്‍ ക്രോപ് ടോപ്പും ഡിജിറ്റല്‍ പ്രിന്‍റുള്ള സ്കര്‍ട്ടും, പരമ്പരാഗത ശൈലിയിലുള്ള മിറര്‍ വര്‍ക്ക് ലഹങ്ക ചോളിയുമാണ് സണ്ണി വിവാഹ ദിനത്തില്‍ ധരിച്ച വസ്ത്രങ്ങള്‍.
