ബെംഗളൂരു: പുതുവര്‍ഷം ആഘോഷിക്കാനായി സണ്ണി ലിയോണി ബെംഗളൂരിവില്‍ എത്തുന്നതിനെതിരെ കര്‍ണാടക രക്ഷണാ വേദികെ. പുതുവത്സര ദിനത്തില്‍ സണ്ണി ലിയോണിയുടെ ഷോ ബെംഗളൂരുവില്‍ ക്രമീകരിച്ചിരുന്നു.
എന്നാല്‍ സണ്ണി ലിയോണി ബെംഗളൂരുവില്‍ എത്തിയാല്‍ സംസ്കാരത്തിന് കോട്ടം തട്ടുമെന്നാണ് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ച കര്‍ണാടക രക്ഷണാ വേദികെ പറയുന്നത്.
ഇക്കഴിഞ്ഞ ഏഴിനാണ് സണ്ണി ലിയോണിയുടെ വരവിനെതിരെ പ്രതിഷേധം നടന്നത്. പ്രതിഷേധത്തോടൊപ്പം സണ്ണി യുടെ കോലം കത്തിക്കുകയും ചെയ്തിരുന്നു.
