മറക്കാന്‍ ശ്രമിക്കുന്ന പല കാര്യങ്ങളും വേദനയോടെ വീണ്ടും അഭിനയിക്കേണ്ടി വന്നു

 സിനിമാ മേഖലയില്‍ ഇപ്പോള്‍ ബയോപിക്കുകളുടെ കാലമാണ്. പ്രത്യേകിച്ച് ബോളിവുഡില്‍. പല നടന്‍മാരും ജീവിത കഥകള്‍ തേടി നടക്കുന്ന തിരക്കിലാണ്. എന്നാല്‍ സ്വന്തം ജീവിതം വെള്ളിത്തിരയില്‍ എത്തിക്കാനുള്ള തത്രപ്പാടിലാണ് സണ്ണിലിയോണ്‍.

കരണ്‍ജീത് കൗര്‍ എന്ന് പേരിട്ടിരിക്കുന്ന വെബ്ബ് സീരിസാണ് സണ്ണിയുടെ ജീവിതകഥ നിര്‍മിക്കുന്നത്. അമേരിക്കന്‍ പോണ്‍ സിനിമാ രംഗത്ത് നിന്നും ബോളിവുഡിന്റെ ലോകത്തേക്കുള്ള സണ്ണിയുടെ യാത്രയാണ് സീരിസിലൂടെ അനാവൃതമാക്കുന്നത്.

 "സീരിസിന് വേണ്ടി തന്റെ ജീവിതത്തിലെ പല അനുഭവങ്ങളിലൂടെയും വീണ്ടും കടന്ന് പോകേണ്ടി വന്നു. സീരിസിനായി അണിയറ പ്രവര്‍ത്തകര്‍ തന്നെ സമീപിച്ചപ്പോള്‍ എളുപ്പമുള്ള കാര്യമായിരിക്കുമെന്നാണ് കരുതിയിരുന്നതെന്നും എന്നാല്‍ അങ്ങനെയല്ല സംഭവിച്ചതെന്നും " സണ്ണിലിയോണ്‍ പറയുന്നു. 

 "ചിത്രീകരണം ആരംഭിച്ചതോടെ താന്‍ വികാരഭരികയായെന്നും ജീവിതത്തില്‍ മറക്കാന്‍ ആഗ്രഹിക്കുന്ന പല കാര്യങ്ങളും വീണ്ടും അവതരിപ്പിക്കണമെന്നും നടി പറഞ്ഞു. അത്തരത്തിലുള്ള ഒരു രംഗത്തില്‍ താന്‍ പൊട്ടിക്കരഞ്ഞെന്നും പോയെന്നും താരം പറഞ്ഞു. 

 തന്റെ മുന്നില്‍ നിന്നുകൊണ്ട് അച്ഛന്‍ പൊട്ടിക്കരയുന്ന രംഗമായിരുന്നു അത്. ആ രംഗം വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ തന്റെ നിയന്ത്രണം നഷ്ടമായെന്നും പൊട്ടിക്കരഞ്ഞ തന്നെ ഭര്‍ത്താവ് ഡാനിയലാണ് സമാധാനിപ്പിച്ചത്. തന്റെ മാതാപിതാക്കള്‍ മരിച്ചു. അതുകൊണ്ട് തന്നൈ വളരെയധികം വേദനയോടെയാണ് ആ രംഗം ചിത്രീകരിച്ചതെന്നും" സണ്ണി പറഞ്ഞു.