മൃഗസംരക്ഷണത്തിനുവേണ്ടി എന്തും ചെയ്യാന്‍ ഒരുക്കമാണ് സണ്ണി. പൂര്‍ണനഗ്‌നയാവാനും മടിയില്ല. മൃഗങ്ങളുടെ സംരക്ഷണത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ആഗോള സംഘടനയായ പീപ്പിര്‍ ഫോര്‍ ദി എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് ആനിമല്‍സ് (പെറ്റ)യ്ക്കുവേണ്ടി സണ്ണിയും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും പൂര്‍ണനഗ്‌നരായാണ് ഒരു ഫോട്ടോഷൂട്ടില്‍ പോസ് ചെയ്തത്. 

Scroll to load tweet…

പെറ്റയുടെ കഴിഞ്ഞ വര്‍ഷത്തെ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ ആദരം നേടിയ താരമാണ് പട്ടികളെയും പൂച്ചകളെയും വന്ധ്യംകരിക്കുന്നതിനെതിരെ പൊരുതുന്ന, സസ്യാഹാരിയായ സണ്ണി ലിയോണ്‍. ഫാഷനുവേണ്ടി മൃഗങ്ങളെ ഉപയോഗിക്കുന്നതിനെതിരെ പെറ്റ ഇന്ത്യയാണ് ഇരുവരും നഗ്‌നരായി നില്‍ക്കുന്ന, എന്നാല്‍, അശ്ലീലമെന്ന് വിശേഷിപ്പിക്കാനാവാത്ത ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത്. ഇങ്ക്, നോട്ട് മിങ്ക്, സ്വന്തം ചര്‍മത്തില്‍ സുഖമായിരിക്കൂ, മൃഗങ്ങളെ വെറുതെ വിടൂ എന്നാണ് ഫോട്ടോയുടെ ക്യാപ്ഷന്‍.