കുതിരപ്പുറത്തേറി വാള്‍ വീശി വീരമാദേവിയായി സണ്ണി ലിയോണ്‍

പുതിയ വേഷപ്പകര്‍ച്ചയുമായി ബോളിവുഡ് താരം സണ്ണി ലിയോണ്‍. വീരമാദേവിയായാണ് സണ്ണിയുടെ പുതിയ വേഷപ്പകര്‍ച്ച. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് ഷൂട്ടിനായി സണ്ണി ആദ്യമായി വീരമാദേവിയായി വേഷമിട്ടു. കുത്തിരപ്പുറത്തേറി വാള്‍ വീശിയെത്തുന്ന വീരമാദേവിയുടെ രൗദ്രഭാവത്തിലുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

പുതിയ വേഷത്തിനായി കുതിരസവാരിയും ആയോധനകലകളിലും പരിശീലനം തേടുകയാണ് സണ്ണിയിപ്പോള്‍. 150 ദിവസമാണ് ചിത്രത്തിനായി സണ്ണി ലിയോണ്‍ മാറ്റിവച്ചിരിക്കുന്നത്. പരിശീലനത്തിന്‍റെ ദൃശ്യങ്ങള്‍ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. സണ്ണി ലിയോണ്‍ തന്നെയാണ് പരിശീലനത്തിന്‍റെ ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രമിലൂടെ പങ്കുവച്ചിരിക്കുന്നത്. വിസി വടവുടയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തെലുങ്ക്, തമിഴ് എന്നീ ഭാഷകള്‍ക്ക് പുറമെ മലയാളത്തിലും ചിത്രം പുറത്തിറക്കും.

View post on Instagram