ഒറ്റരാത്രി ബന്ധങ്ങളില്‍ താന്‍ പലതവണ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് സണ്ണി ലിയോണ്‍. രാത്രി മുഴുവന്‍ അന്യപുരുഷനൊപ്പം ചെലവഴിക്കുന്നത് ഓരോ വ്യക്തിയുടേയും സ്വകാര്യ താല്‍പര്യമാണെന്നും സണ്ണി ലിയോണ്‍ പറഞ്ഞു.

വിവാഹത്തിനു മുമ്പ് ഞാന്‍ പല തവണ ഒറ്റരാത്രി ബന്ധങ്ങള്‍ പുലര്‍ത്തിയിട്ടുണ്ട്. പരസ്പര ധാരണയോടും സമ്മതത്തോടും കൂടിയാണു ഒറ്റരാത്രി പങ്കിടുന്നതെങ്കിൽ അതിൽ തെറ്റില്ല. എന്നാല്‍ വിവാഹിതയായതിനു ശേഷം അതിനു കഴിയില്ല. സ്‍നേഹമുള്ള ഭര്‍ത്താവുള്ളപ്പോള്‍ അന്യപുരുഷനൊപ്പം ഒരു രാത്രി കഴിയാനാകില്ല - സണ്ണി ലിയോണ്‍ പറഞ്ഞു.

ഒറ്റരാത്രി ബന്ധം പ്രമേയമായുള്ള വണ്‍നൈറ്റ് സ്റ്റാന്‍ഡ് എന്ന ചിത്രമാണ് സണ്ണി ലിയോണിന്റേതായി പ്രദര്‍ശനത്തിനെത്താനുള്ളത്. ചിത്രത്തിന്റെ ചൂടന്‍ ട്രൈയിലര്‍ ഇതിനകം തന്നെ ചര്‍ച്ചയായിട്ടുണ്ട്. തനുജ് വീര്‍‌വാണിയാണ് സണ്ണി ലിയോണിനു പുറമേ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ജാസ്‍മിന്‍ മോസസ് ഡിസൂസയാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്.