ഐറ്റം ഡാന്‍സിലൂടെയും ഗ്ലാമര്‍ വേഷങ്ങളിലൂടെയും ആരാധകരെ കോരിത്തരിപ്പിച്ച നടിയാണ് സണ്ണിലിയോണ്‍. പോണ്‍ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ബോളുവുഡിന്‍റെ സുന്ദരിയാണിപ്പോള്‍ ഈ താരം. മിക്കപ്പോഴും ഗ്ലാമര്‍ വേഷങ്ങളിലെത്തിയ സണ്ണി ആണ്‍ വേഷത്തിലെത്തി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.

ഇന്‍സ്റ്റാഗ്രാമിലൂടെ നടി തന്നെയാണ് ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. തന്‍റെ പുതിയ സിനിമയ്ക്ക് വേണ്ടിയാണ് ആണ്‍ വേഷത്തിലെത്തിയത്. അര്‍ബാസ് ഖാന്‍ കേന്ദ്രകഥാപാത്രമാകുന്ന തേരെ ഇന്തസാര്‍ എന്ന ചിത്രത്തിലാണ് സണ്ണി ആണ്‍ വേഷത്തിലെത്തുന്നത്. ചിത്രത്തിലെ ഒരു ഗാനരംഗത്താണിത്. താനുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം അപ്പപ്പോള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 

 ഒരു പുരുഷനാവാന്‍ അത്ര എളുപ്പമല്ല, പക്ഷ തന്‍റെ ടീം അത് സാധിച്ചെടുത്തെന്ന് സണ്ണി പറയുന്നു. രൂപമാറ്റം വരുത്തിയപ്പോള്‍ താനിപ്പോള്‍ അച്ഛനെ പോലെയും സഹോദരനെ പോലെയുമുണ്ടെന്ന് സണ്ണി പഞ്ഞു. രാജീവ് വാലിയുടെ സംവിധാനത്തിലെത്തുന്ന ചിത്രം നവംബര്‍ 24 ന് റിലീസാകും. മ്യൂസിക്കല്‍ റൊമാന്റിക്കായിട്ടാണ് ചിത്രം നിര്‍മിക്കുന്നത്.