മുബൈ: താന്‍ നേരത്തെ ഉണ്ടായിരുന്ന പോണ്‍ചിത്ര മേഖലയാണ് ബോളിവുഡിനേക്കാള്‍ നല്ലതെന്ന് സണ്ണി ലിയോണ്‍. ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് സണ്ണി രണ്ട് മേഖലകളെയും താരതമ്യം ചെയ്ത് സംസാരിച്ചത്. ബോളിവുഡില്‍ പലരില്‍ നിന്നും പലപ്പോഴായി നേരിടേണ്ടി വന്നത് കടുത്ത അനുഭവങ്ങങ്ങളാണ്. ബോളിവുഡിലെ ലിംഗ വിവേചനത്തെ കുറിച്ചും മറ്റു അവഹേളനങ്ങളെക്കുറിച്ചും താരം അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നുണ്ട്.

ബോളിവുഡില്‍ വന്നതിന് ശേഷം പലരില്‍ നിന്നും തനിക്ക് പലപ്പോഴായി ലിംഗവിവേചനം നേരിടേണ്ടി വന്നിട്ടുണ്ട്. മുമ്പ് നീലച്ചിത്ര രംഗത്തായിരുന്നപ്പോള്‍ ഇത്തരം ദുരനുഭവങ്ങള്‍ ഉണ്ടായിട്ടില്ല. ബോളിവുഡില്‍ ഒരു സ്ത്രീയെന്നതു കൊണ്ടുമാത്രം കടുത്ത ലിംഗ വിവേചനമാണ് നേരിടേണ്ടി വരുന്നത്. മാത്രമല്ല തന്റെ ഭൂതകാലത്തെചൊല്ലി അനവധി മോശം അനുഭവവും ഉണ്ടായിട്ടുണ്ടെന്നും സണ്ണി തുറന്നു പറയുന്നു.

ഭൂതകാലത്തില്‍ എന്താണ് ചെയ്തിരുന്നത് എന്നതിന്റെ പേരില്‍ താനിപ്പോഴും വേട്ടയാടപ്പെടുകയാണെന്നും എന്നാല്‍ തനിക്കതില്‍ വിഷമമില്ലെന്നും സണ്ണി ബിബിസിയോട് പറഞ്ഞു. ഹോട്ട് ലുക്ക് എന്നത് തന്‍റെ പ്ലസ് പോയിന്‍റിലാണ് അതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും ആളുകള്‍ തന്നെ അങ്ങനെ കാണുന്നതില്‍ ഒരു വിരോധവുമില്ലെന്നും സണ്ണി ലിയോണ്‍ പറഞ്ഞു. ബിബിസി തയ്യാറാക്കിയ 2016 ല്‍ ലോകത്തെ സ്വാധീനിച്ച  100 വനിതകളുടെ പട്ടികയില്‍ സണ്ണി ലിയോണും ഉള്‍പ്പെട്ടിരുന്നു.