സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറും ദത്തെടുത്ത കുട്ടിയാണ് നിഷ വെബ്ബര്‍. മഹാരാഷ്ട്രയിലെ ലാത്തൂരിലെ ഒരു അനാഥാലയത്തില്‍ നിന്നാണ് ഇരുപത്തിയൊന്നു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ സണ്ണിയും വെബ്ബറും ചേര്‍ന്ന് ദത്തെടുത്തത്. കുഞ്ഞിനായി ഓരോ സമയവും മാറ്റിവെയ്ക്കുന്ന ഈ അമ്മയും അച്ഛനും കുഞ്ഞിനെ ക്യാമറക്കണ്ണില്‍ നിന്നും മാറ്റി നിര്‍ത്തിയാണ് വളര്‍ത്തുന്നതും. തങ്ങള്‍ ദത്തെടുത്ത കുഞ്ഞിനോട് ആ രഹസ്യം തുറന്നു പറഞ്ഞ് തന്നെ വളര്‍ത്തുമെന്ന് സണ്ണി ലിയോണ്‍ പറയുന്നു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സണ്ണി ലിയോണ്‍ ഇതു വെളിപ്പെടുത്തിയത്. 

നിഷയില്‍ നിന്ന് ഒരു കാര്യവും രഹസ്യമാക്കി വയ്്ക്കില്ലെന്നും, ദത്തെടുത്തതിന്റെ രേഖകള്‍ ഉള്‍പ്പെടെ അവളെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും അറിയിക്കുമെന്നും സണ്ണി ലിയോണ്‍ പറയുന്നു. അവളുടെ യഥാര്‍ത്ഥ അമ്മ അവളെ പത്തുമാസം ചുമന്നതിനുശേഷമാണ് അമ്മ അവളെ ഉപേക്ഷിച്ചതെന്നും, അതിനുശേഷമാണ് താന്‍ അവളുടെ അമ്മയായതെന്നും അവളെ അറിയിക്കും.

അതേസമയം വെബ്ബറിന്റെ കുടുംബത്തില്‍ പെണ്‍കുട്ടികള്‍ ഇല്ലാത്തതുകൊണ്ടാണ് പെണ്‍കുഞ്ഞിനെ തന്നെ ദത്തെടുത്തതെന്നും സണ്ണി വെളിപ്പെടുത്തി. ഒരു പെണ്‍കുഞ്ഞിനെ ദത്തെടുത്താല്‍ോ എന്ന തന്റെ ആഗ്രഹത്തിന് വെബ്ബര്‍ ഒരു നിമിഷം കളയാതെ സമ്മതം മൂളിയെന്നും, ഇത് ദൈവത്തിന്റെ തീരുമാനം എന്നാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്നും സണ്ണി ലിയോണ്‍ പറഞ്ഞുവെയ്ക്കുന്നു. 

നിഷയുടെ ആദ്യം മുതലുള്ള വളര്‍ച്ചയുടെ ഓരോ നിമിഷവും അവള്‍ അറിയാന്‍ അത് ഫോട്ടോകളായും, വീഡിയോകള്‍ ആയും ഇവര്‍ ഒരുക്കുകയാണ്. അവളുടെ ആദ്യത്തെ സ്ഥലവും മുറിയും എല്ലാം അവള്‍ കാണുകയും, അറിയുകയും ചെയ്യുമെന്നും സണ്ണി ലിയോണ്‍ വ്യക്തമാക്കി.