ബോളിവുഡ് താരം സണ്ണിലിയോണിന് രാജ്യത്തുടനീളം ആരാധകരുണ്ട്. ഇപ്പോഴിതാ ദക്ഷിണേന്ത്യയിലെ ആരാധകര്‍ക്ക് സന്തോഷവാര്‍ത്തയുമായാണ് താരം എത്തിയിരിക്കുന്നത്. സണ്ണി ലിയോണ്‍ ആദ്യമായി തെന്നിന്ത്യന്‍ സിനിമയില്‍ അഭിനയിക്കുന്നു. ശക്തമായ മുഴുനീള കഥാപാത്രമായാണ് താരം അഭിനയിക്കുന്നത്. തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ അഞ്ച് ഭാഷകളില്‍ പ്രദര്‍ശനത്തിന് എത്തും. ദശാബ്ദത്തിന് മുന്പ് ജീവിച്ചിരുന്ന വീരമാദേവിയായാണ് സണ്ണിലിയോണ്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.
150 ദിവസം ചിത്രത്തിന്‍റെ ഭാഗമായി ഉണ്ടാകുമെന്ന് സംവിധായകന്‍ വടിവ് ദൈവം പറഞ്ഞു. ചിത്രത്തിന് വേണ്ടി ശാരീരിക പരിശീലനങ്ങള്‍ നടത്തുകയാണ്. സിനിമയില്‍ കായികാഭ്യാസ പ്രകടനങ്ങളുമുണ്ടാകും. സിനിമയുടെ ചിത്രീകരണം ജനുവരിയില്‍ ആരംഭിക്കും. വീരമാദേവിയെന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്.
പുതിയ സിനിമയെക്കുറിച്ച് താന്‍ വളരെ ആകാംക്ഷയിലാണെന്നും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും സണ്ണിലിയോണ്‍ പറഞ്ഞു. ഈ സിനിമ തന്‍റെ ജീവിതം മാറ്റി മറിക്കുമെന്ന് ചിലര്‍ പറയുന്നു. ഇത് വലിയ ലക്ഷ്യത്തിലേക്കുള്ള ചുവടുകളായിട്ടേ കാണുന്നുള്ളുവെന്നും സണ്ണി ലിയോണ്‍ നേരത്തെ പറഞ്ഞിരുന്നു.
