വീരമാദേവിയുടെ ലീക്കായ ചിത്രീകരണ വീഡിയോ ഷെയര്‍ ചെയ്ത് സണ്ണി ലിയോണ്‍

മുംബൈ:വീരമാദേവിയുടെ ചിത്രീകരണത്തിന്‍റെ ഭാഗമായി സണ്ണി ലിയോണ്‍ കുതിരപ്പുറത്ത് പരിശീലനത്തില്‍ ഏര്‍പ്പെടുന്ന വീഡിയോ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ചോര്‍ന്നത്. വീഡിയോ വന്‍ ഹിറ്റാവുകയും ചെയ്തിരുന്നു. 

തുടര്‍ന്നാണ് സണ്ണി സമൂഹമാധ്യമങ്ങളില്‍ ചോര്‍ന്ന വീഡിയോ വീണ്ടും ഷെയര്‍ ചെയ്തത്. വീരമാദേവിയുടെ ചിത്രീകരണത്തിന് മുമ്പ് കുതിരപ്പുറത്ത് കയറിയുള്ള പരിശീലനം എന്ന തലക്കെട്ടോടെയാണ് വീഡിയോ സണ്ണി ഷെയര്‍ ചെയ്തിരിക്കുന്നത്.