സിനിമാ ചിത്രീകരണ വേളയില്‍ സണ്ണി ലിയോണിന്‍റെ ദേഹത്ത് പ്ലാസ്റ്റിക് പാമ്പിനെ ഇട്ടത് താരം തന്നെ പങ്കുവച്ചിരുന്നു. സഹപ്രവര്‍ത്തകനായ സണ്ണി രജനിയാണ് സണ്ണിലിയോണിന് പണിയൊപ്പിച്ചത്. ഈ വീഡിയോ സണ്ണി തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.
എന്നാല്‍ സണ്ണിക്ക് കിട്ടിയ എട്ടിന്‍റെ പണിക്ക് തിരിച്ചടി കൊടുത്തിരിക്കുകയാണ്. മറ്റുള്ളവരുമായി സംസാരിച്ചുകൊണ്ടിരിക്കുന്ന രജനിയുടെ രണ്ട് കവിളത്തും വലിയ ചോക്‌ളേറ്റ് കേക്ക് മുഴുവനായും തേച്ചാണ് സണ്ണി പകരം വീട്ടിയത്.
"എന്‍റെ പ്രതികാരം എന്നോട് കളിക്കാന്‍ വന്നാല്‍ ഇതായിരിക്കും" എന്ന ക്യാപ്ഷനോടുകൂടിയാണ് സണ്ണി ഈ രസകരമായ വീഡിയോ പങ്കവച്ചിരിക്കുന്നത്.
