കൊച്ചി: ബോളിവുഡ് താരം സണ്ണിലിയോണ്‍ കൊച്ചിയില്‍ എത്തിയതിന്‍റെ അലയൊലികള്‍ ഇന്നും മാറിയിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ അത് ചൂടുള്ള വിഷയമാണ്. അതില്‍ നിന്ന് ഏറ്റവും രസകരമെന്നു തോന്നിയ ചിത്രം സണ്ണി സ്വന്തം ട്വിറ്റര്‍ അക്കൗണ്ടില്‍ കൂടി പുറത്തുവിട്ടു. വേദി മറച്ചിരുന്ന ഫ്‌ളക്‌സ് കീറി അതിലൂടെ തല അകത്തേയ്ക്ക് ഇട്ടു നോക്കുന്ന ആരാധകന്റെ ചിത്രമായിരുന്നു അത്.

Scroll to load tweet…

ഈ ചിത്രത്തിനു ഒരുപാട് അടിക്കുറിപ്പുകള്‍ എഴുതണം എന്ന് ഉണ്ട് പക്ഷേ എവിടെ തുടങ്ങണം എന്ന് എനിക്കറിയില്ല. ചെറിയ ഇടയിലൂടെ എന്നെ നോക്കുന്ന ഈ ചിത്രം അത്രയ്ക്കു ക്യൂട്ടാണ് എന്നു സണ്ണി പറയുന്നു. ഫോണ്‍ 4 ഡിജിറ്റല്‍ ഹബ്ബിന്റെ ഉത്ഘാടനത്തിനു വേണ്ടിയയിരുന്നു സണ്ണി ലിയോണ്‍ കൊച്ചിയില്‍ എത്തിയത്.