സണ്ണി എത്തുന്നത് തിരുവനന്തപുരത്ത്

തിരുവനന്തപുരം: പോണ്‍ സിനിമകളില്‍നിന്ന് ബോളിവുഡിലേക്ക് ചേക്കേറിയ താര സുന്ദരി സണ്ണി ലീയോണ്‍ വീണ്ടും കേരളത്തിലേക്ക്. നേരത്തേ മൊബൈല്‍ ഷോപ്പ് ഉദ്ഘാടനത്തിന് കൊച്ചിയിലാണ് താരമെത്തിയതെങ്കില്‍ ഇത്തവണ നൃത്തപരിപാടിയുടെ ഭാഗമായി തിരുവനന്തപുരത്താണ് സണ്ണി എത്തുക. 

മെയ് 26ന് തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യന്‍ ഡാന്‍സ് ബിനാലെയില്‍ പങ്കെടുക്കാനാണ് സണ്ണി എത്തുന്നത്. നൃത്തപരിപാടി ആരാധകര്‍ക്ക് ഇഷ്ടപ്പെടുമെന്ന് നേരത്തേ തന്നെ സണ്ണി ഉറപ്പ് നല്‍കിയിട്ടുണ്ട്. കൊച്ചിയില്‍ സണ്ണിലിയോണിനെ കാണാന്‍ തടിച്ചുകൂടിയ ആരാധകരെ കണ്ട് താരം പോലും അംബരന്നിരുന്നു. ആരാധകരെ നിയന്ത്രിക്കാന്‍ പൊലീസിന് ലാത്തി വിശേണ്ടിയും വന്നിരുന്നു.