സണ്ണി വെയ്ൻ നായകനാകുന്ന പുതിയ സിനിമയാണ് ഫ്രഞ്ച് വിപ്ലവം. ചിത്രത്തിന്റെ പുതിയ പ്രമോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

സണ്ണി വെയ്ൻ നായകനാകുന്ന പുതിയ സിനിമയാണ് ഫ്രഞ്ച് വിപ്ലവം. ചിത്രത്തിന്റെ പുതിയ പ്രമോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

രസകരമായ ഒരു പ്രമോയാണ് തയ്യാറാക്കിയിരിക്കുന്നത്. ഫ്രഞ്ച് വിപ്ലവം എന്താണ് എന്ന് അധ്യാപകൻ വിദ്യാര്‍ഥികള്‍ക്ക് പഠിപ്പിച്ചുകൊടുക്കുന്നു. അതിനിടയില്‍ ഫ്രഞ്ച് വിപ്ലവം എന്ന സിനിമയെ കുറിച്ചും സൂചന നല്‍കുന്നതാണ് പ്രമോ. ഹരീഷാണ് പ്രമോയില്‍ അഭിനയിച്ചിരിക്കുന്നത്.

മജുവാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. ആര്യ നായികയാകുന്നു. വിഷ്‍ണു, കൃഷ്‍ണ, ഉണ്ണിമയ, ചെമ്പൻ വിനോദ് തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.