Asianet News MalayalamAsianet News Malayalam

അന്ന് ടിവിയില്‍‌ കണ്ടപ്പോള്‍ പ്രതീക്ഷിച്ചിരുന്നോ, അവര്‍ സൂപ്പര്‍താരമാകുമെന്ന്?

Superstars in tv advertisements in miniscreen
Author
Thiruvananthapuram, First Published Jul 28, 2016, 5:29 AM IST



Superstars in tv advertisements in miniscreen

ദീപിക പദുക്കോണ്‍

ക്യാ ആപ് ക്ലോസ് അപ് കര്‍തേ ഹേ എന്ന വാചകത്തോടെയുള്ള പരസ്യം ഓര്‍മ്മയില്ലേ. പ്രശസ്‍തമായ ക്ലോസ് - അപ് പരസ്യം. ഒരു ആനിമേറ്റഡ് ക്ലോസ് അപ് ടൂത്ത്പേസ്റ്റുമായി ഡാന്‍സ് ചെയ്‍ത ആ പെണ്‍കുട്ടി ദീപിക പദുക്കോണാണ്. പിന്നീട് ഓം ശാന്തി ഓമിലൂടെയൊക്കെ മിന്നിത്തിളങ്ങിയ ദീപിക പദുക്കോണ്‍

Superstars in tv advertisements in miniscreen

പ്രീതി സിന്റ

പ്രീതി സിന്റ വെള്ളിത്തിരയിലെത്തുന്നതിനു മുമ്പ് ശ്രദ്ധ നേടിയത് മിനിസ്‍ക്രീനിലെ പരസ്യങ്ങളിലൂടെയായിരുന്നു. പ്രശസ്‍തമായ കാഡ്ബറി പേര്‍ക് പരസ്യത്തില്‍ അഭിനയിച്ചത് പ്രീതി സിന്റയായിരുന്നു.

Superstars in tv advertisements in miniscreen

ഷാരൂഖ് ഖാന്‍

ജോലി കഴിഞ്ഞ് തളര്‍ന്ന് വീട്ടിലേക്ക് എത്തുന്ന ഭര്‍ത്താവ്. സിന്തോള്‍ സോപ് ഉപയോഗിച്ച് കുളിച്ചതിനു ശേഷം ഉന്‍മേഷനാകുന്നു - ഈ പരസ്യത്തില്‍ അഭിനയിച്ചത് ആരൊക്കെയാണെന്ന് ഓര്‍മ്മയുണ്ടോ? ഷാരൂഖ് ഖാനും ഭാര്യ ഗൗരിയുമായിരുന്നു ആ പരസ്യചിത്രത്തില്‍ അഭിനയിച്ചത്. അന്ന് ചിലപ്പോള്‍ അധികമാരും വിചാരിച്ചിട്ടുണ്ടാകില്ല ഇദ്ദേഹം വളര്‍ന്നുവരുന്ന ഒരു സൂപ്പര്‍ സ്റ്റാറാണ് എന്ന്. ഈ പരസ്യത്തിനു ശേഷം നിരവധി ബ്രാന്‍ഡുകളുടെ ഭാഗമായി ഷാരൂഖ് ഖാന്‍ പരസ്യലോകത്ത് മിന്നിത്തിളങ്ങിയിട്ടുണ്ട്.


Superstars in tv advertisements in miniscreen

കത്രീന കൈഫ്

ബോളിവുഡ് റാണിയാകും മുന്നേ പരസ്യ ചിത്രങ്ങളില്‍‌ അഭിനയിച്ചുതുടങ്ങിയിരുന്നു കത്രീന കൈഫ്. മിനിസ്‍ക്രീനില്‍ നിരവധി പരസ്യചിത്രങ്ങളില്‍ അഭിനയിച്ചാണ് തുടക്കം. 2000ത്തില്‍ ഫെവിക്കോളിന്റെ പരസ്യമാണ് ആദ്യം അഭിനയിച്ചത്. വിവാഹിതനായ ഒരു മനുഷ്യന്‍ കത്രീന തന്റെ മുമ്പില്‍ ഇരിക്കുന്നതായി ഭാവനയില്‍ കാണുന്നതായിരുന്നു ആ പരസ്യം. തന്റെ അടുത്ത് ഒരു ഫെവിക്കോളിന്റെ പെട്ടി വച്ചിരിക്കുന്നതിനാല്‍ അയാള്‍ക്ക് കത്രീനയുടെ അടുത്ത് എത്താന്‍ സാധിക്കാത്തത് ആയിരുന്നു ആ പരസ്യം. പിന്നീട് ഇന്നുവരെ നിരവധി പരസ്യങ്ങളിലാണ് കത്രീന കൈഫ് ഭാഗമായത്.

Follow Us:
Download App:
  • android
  • ios