Asianet News MalayalamAsianet News Malayalam

'താമരശേരി ചുരം' വീണ്ടും ഓര്‍മയിലെത്തിച്ച് സുരഭി ലക്ഷ്മി ; ഡബ്സ്മാഷ് വൈറലാകുന്നു

surabhi lakshmi imitates kuthiravattom pappu
Author
First Published Oct 29, 2017, 3:07 PM IST


കുതിരവട്ടം പപ്പുവെന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസിലെത്തുക താമരശേരി ചുരമെന്ന ഡയലോഗാണ്. 1988 ല്‍ പുറത്തിറങ്ങിയ വെള്ളാനകളുടെ നാടെന്ന ചിത്രത്തിലെ പപ്പുവിന്റെ ഡയലോഗിന് കാലം ഏറെ കഴിഞ്ഞിട്ടും ലഭിക്കുന്ന പ്രതികരണം മികച്ചതാണ്. കുതിരവട്ടം പപ്പുവിന്റെ താമരശേരി ചുരമെന്ന ഡയലോഗ് അനുകരിച്ച് ചലചിത്രതാരം സുരഭി ലക്ഷ്മി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് ലഭിക്കുന്നത് മികച്ച പ്രതികരണമാണ്. പപ്പുവിന്റെ കടുത്ത ആരാധികയാണെന്നും കുറവുകളോടെയാണെങ്കിലും പപ്പുവിനെ അനുകരിക്കാന്‍ ഒരു ശ്രമമെന്നാണ് വീഡിയോയെക്കുറിച്ച് സുരഭി പറയുന്നത്.

Follow Us:
Download App:
  • android
  • ios