സുരഭി ലക്ഷ്മി മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടിയ മിന്നാമിനുങ്ങ് തീയേറ്ററില്‍ പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ വിശേഷങ്ങളുമായി സുരഭി ലക്ഷ്മി ഫേസ്ബുക്ക് ലൈവിലെത്തി. മിക്കവരും ആശംസകള്‍ നേര്‍ന്നെങ്കിലും ഒരാള്‍ പരിഹസിച്ച് കമന്റിട്ടു. അയാള്‍ക്ക് സ്വതസിദ്ധമായ ശൈലിയില്‍ തന്നെ സുരഭി ലക്ഷ്മി മറുപടിയും നല്‍കി.

ദേശീയ പുരസ്‌കാരം നേടിയ നടിയല്ലേ.. ഇങ്ങനെ വളിഞ്ഞ ലൈവ് വരുന്നത് നിര്‍ത്തിക്കൂടെ' എന്നായിരുന്നു കമന്റ്. 'ഇത് നിനക്ക് വളിഞ്ഞതായി തോന്നുന്നുണ്ടെങ്കില്‍ നീയങ്ങ് പൊക്കോളിൻ. ഞാന്‍ ബാക്കിയുള്ളവരോട് സംസാരിക്കട്ടെ' എന്നായിരുന്നു സുരഭി ലക്ഷ്മിയുടെ മറുപടി.