ലണ്ടന്‍: ഇന്ത്യ-യുടെ സാംസ്‌കാരിക വാര്‍ഷികാചരണത്തില്‍ എലിസബത്ത് രാജ്ഞിയുടെ ശ്രദ്ധ പിടിച്ചു പറ്റി എംപിയുടെ നടനുമായ സുരേഷ് ഗോപിയുടെ കോട്ട്. ഇന്ത്യന്‍ സംഘത്തിലെ സാന്നിധ്യമായിരുന്നു സുരേഷ് ഗോപിയും കമല്‍ ഹാസ്സനും. അരുണ്‍ ജറ്റ്‌ലിയുടെ നേതൃത്വത്തില്‍ പ്രത്യേക ക്ഷണിതാക്കളായി എത്തിയ ഇരുവര്‍ക്കും എലിസബത്ത് രാജ്ഞിയുമായി പ്രത്യേക കൂടി കാഴ്ചയ്ക്കുള്ള അവസരവും ലഭിച്ചു. 

കൂടി കാഴ്ചയ്ക്കിടെ സുരേഷ് ഗോപി അണിഞ്ഞിരുന്ന കോട്ട് നന്നായിരിക്കുന്നു എന്ന് എലിസബത്ത് രാജ്ഞി പറഞ്ഞു. കൂടി കാഴ്ചയ്ക്കിടെ ഏത് മണ്ഡലത്തില്‍ നിന്നുള്ള എംപിയാണെന്നും രാജ്ഞി തിരക്കി. 

സിനിമ നടനാണെന്ന പരിഗണനയില്‍ പ്രധാനമന്ത്രി പ്രത്യേകം അനുവദിച്ചതാണെന്ന് പറഞ്ഞപ്പോള്‍ സെനറ്റംഗമാണെല്ലെ എന്നായിരുന്നു രാജ്ഞിയുടെ മറുപടി. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങളാണ് സാംസ്‌കാരിക ആചരണത്തിന്‍റെ ഭാഗമായി നടന്നത്.