അമ്മയില്‍ ഏറെ നാളായി താന്‍ സജീവമല്ല ഇതിന്‍റെ കാരണം എന്തെന്ന് ആരും അന്വേഷിച്ചിട്ടില്ല പരോക്ഷ മറുപടിയുമായി സുരേഷ് ഗോപി
താരസംഘടനയായ അമ്മയില്നിന്ന് നടിമാര് രാജി വച്ച സംഭവത്തില് സംഘടനയെ പരോക്ഷമായി വിമര്ശിച്ച് നടനും പാര്ലമെന്റ് അംഗവുമായ സുരേഷ് ഗോപി രംഗത്ത്. അമ്മയില് ഏറെ നാളായി താന് സജീവമല്ല. ഇതിന്റെ കാരണം എന്തെന്ന് ആരും അന്വേഷിച്ചിട്ടില്ലെന്നും തന്റെ ജോലി ജന സേവനമാണെന്നും സുരേഷ് ഗോപി പറഞ്ഞു.
താന് ഒരു എംപിയാണ്. ഒരു നടനേ അല്ലെന്ന് കരുതിയാലും കുഴപ്പമില്ല. കൂടുതലൊന്നും പറയാനില്ലെന്നും അമ്മയിലെ പ്രശ്നങ്ങള് ഒരു സംഘടനയുടെ കാര്യം ആണ്. അവിടെ എന്താണ് നടന്നതെന്ന് തനിക്ക് അറിയില്ലെന്നും സുരേഷ് ഗോപി പ്രതികരിച്ചു.
നടിയെ ആക്രമിച്ച കേസില് പ്രതിയായി കുറ്റ വിചാരണ നേരിടുന്ന ദിലീപിനെ താരസംഘടനയിലേക്ക് തിരിച്ചെടുത്തിരുന്നു. ഇതില് പ്രതിഷേധിച്ച് സംഘടനയില്നിന്ന് നാല് നടിമാരാണ് രാജി വച്ചത്. ആക്രമണത്തെ അതിജീവിച്ച നടിയും ഗീതു മോഹന്ദാസ്, രമ്യ നമ്പീശന്, റിമ കല്ലിങ്കല് എന്നിവരുമാണ് രാജി വച്ചത്.
ഇവരെ പിന്തുണച്ച് രാഷ്ട്രീയ പ്രവര്ത്തകരടക്കം നിരവധി പേര് രംഗത്തെത്തുമ്പോഴും അമ്മ സംഘടനയുടെ ഭാരവാഹികള് മൗനത്തിലാണ്. അതേസമയം ഇടതുപക്ഷ ജനപ്രതിനിധികളായ മുകേഷ്, ഗണേഷ് കുമാര് എന്നിവര് പ്രതികരിക്കാത്തതിനെതിരെ മുന്നണിയല്തന്നെ ശബ്ദം ഉയരുന്നുണ്ട്. ഇരുവരും പ്രതികരിക്കുമെന്നാണ് പ്രതീക്ഷയെന്ന് വനിതാ കമ്മീഷന് അധ്യക്ഷ എം സി ജോസഫൈന് പറഞ്ഞു.
