Asianet News MalayalamAsianet News Malayalam

തിരിച്ചടിച്ച് ഇന്ത്യ; സൈന്യത്തിന് സല്യൂട്ടെന്ന് താരങ്ങള്‍

ജമ്മു കശ്മീരിലെ പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിന് പാക്കിസ്ഥാന് ഇന്ത്യ കനത്ത തിരിച്ചടി നല്‍കി. പാക്കിസ്ഥാനിലേക്ക് കടന്ന് കയറി ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണത്തിൽ മൂന്ന് ഭീകര ക്യാമ്പുകൾ തകര്‍ന്നു. പാക്കിസ്ഥാനിലെ ജയ്ഷെ മുഹമ്മദ് കേന്ദ്രങ്ങളിൽ  ഇന്ന് പുലർച്ചെയാണ് ഇന്ത്യ വ്യോമാക്രമണം നടത്തിയെന്നാണ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തത്. ബാലകോട്ട് അടക്കം മൂന്ന് കേന്ദ്രങ്ങളിൽ നടത്തിയ ആക്രമണത്തിൽ 300ഓളം പേർ കൊല്ലപ്പെട്ടതായുമാണ് സൂചന. ഇന്ത്യൻ സൈന്യത്തിന് സല്യൂട്ട് നല്‍കി രംഗത്ത് എത്തിയിരിക്കുകയാണ് ഹിന്ദി താരങ്ങള്‍.

Surgical Strike 2.0 on Pakistan Hindi stars salutes Indian Air Force after Balakot airstrike
Author
Mumbai, First Published Feb 26, 2019, 12:11 PM IST

ജമ്മു കശ്മീരിലെ പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിന് പാക്കിസ്ഥാന് ഇന്ത്യ കനത്ത തിരിച്ചടി നല്‍കി. പാക്കിസ്ഥാനിലേക്ക് കടന്ന് കയറി ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണത്തിൽ മൂന്ന് ഭീകര ക്യാമ്പുകൾ തകര്‍ന്നു. പാക്കിസ്ഥാനിലെ ജയ്ഷെ മുഹമ്മദ് കേന്ദ്രങ്ങളിൽ  ഇന്ന് പുലർച്ചെയാണ് ഇന്ത്യ വ്യോമാക്രമണം നടത്തിയെന്നാണ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തത്. ബാലകോട്ട് അടക്കം മൂന്ന് കേന്ദ്രങ്ങളിൽ നടത്തിയ ആക്രമണത്തിൽ 300ഓളം പേർ കൊല്ലപ്പെട്ടതായുമാണ് സൂചന. ഇന്ത്യൻ സൈന്യത്തിന് സല്യൂട്ട് നല്‍കി രംഗത്ത് എത്തിയിരിക്കുകയാണ് ഹിന്ദി താരങ്ങള്‍.

ഇന്ത്യൻ എയര്‍ഫോഴ്‍സിന് സല്യൂട്ട് എന്നാണ് അജയ് ദേവ്ഗണ്‍ സാമൂഹ്യ മാധ്യമത്തില്‍ കുറിച്ചിരിക്കുന്നത്. നമ്മുടെ ശത്രുവിന്റെ ഹൃദയത്തില്‍ കടന്ന് ആക്രമണം നടത്തിയതിന് ഇന്ത്യൻ എയര്‍ഫോഴ്സിനെ സല്യൂട്ട് ചെയ്യുന്നുവെന്ന് മധുര്‍ ഭണ്ഡാര്‍കര്‍ പറയുന്നു. മല്ലിക ഷെരാവത്ത് ഭാരത് മാതാ കീ ജയ് എന്നാണ് എഴുതിയിരിക്കുന്നത്. അഭിഷേക് ബച്ചനും സൈന്യത്തിന് ആദരവ് അര്‍പ്പിച്ച് രംഗത്ത് എത്തി.

Follow Us:
Download App:
  • android
  • ios