പാക്കിസ്ഥാൻ ഭീകരര്‍ക്ക് എതിരെ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ പ്രതികരണവുമായി രജനികാന്ത്. സബാഷ് ഇന്ത്യ എന്നാണ് രജനികാന്ത് സാമൂഹ്യമാധ്യമത്തില്‍ കുറിച്ചിരിക്കുന്നത്.

ജമ്മു കശ്മീരിലെ പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിന് പാക്കിസ്ഥാന് ഇന്ത്യ ഇന്ന് കനത്ത തിരിച്ചടി നല്‍കിയിരുന്നു. പാക്കിസ്ഥാനിലേക്ക് കടന്ന് കയറി ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണത്തിൽ മൂന്ന് ഭീകര ക്യാമ്പുകൾ തകര്‍ന്നു. പാക്കിസ്ഥാനിലെ ജയ്ഷെ മുഹമ്മദ് കേന്ദ്രങ്ങളിൽ  ഇന്ന് പുലർച്ചെയാണ് ഇന്ത്യ വ്യോമാക്രമണം നടത്തിയെന്നാണ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തത്. ബാലകോട്ട് അടക്കം മൂന്ന് കേന്ദ്രങ്ങളിൽ നടത്തിയ ആക്രമണത്തിൽ 300ഓളം പേർ കൊല്ലപ്പെട്ടതായുമാണ് സൂചന.