ആരാധകരെ ഒരിക്കലും നിരാശരാക്കാത്ത താരമാണ് സൂര്യ. ആരാധകരോട് സംവദിക്കാൻ സൂര്യ സമയം കണ്ടെത്താറുമുണ്ട്. തന്റെ കടുത്ത ആരാധകനുമായി സൂര്യ സമയം ചിലവഴിച്ചതാണ് പുതിയ വാര്‍ത്ത. ആത്മാര്‍ഥമായി ആഗ്രഹിച്ചാല്‍ നടക്കാത്തതായി ഒന്നുമില്ലെന്ന ഉപദേശവും നല്‍കിയാണ് സൂര്യ കുഞ്ഞ് ആരാധകനെ യാത്രയാക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തേനി ജില്ലയിലെ ദിനേശ് സൂര്യയുടെ കടുത്ത ആരാധകനാണ്. ശരീര വൈകല്യം തളര്‍ത്താത്ത ദിനേശിന് ലോകം അറിയുന്ന ഒരു പെയിന്ററാകണമെന്ന് ആണ് ആഗ്രഹം. സൂര്യയെ നേരിട്ടു കാണുകയെന്നതായിരുന്നു മറ്റൊരു സ്വപ്നം. ആഗ്രഹം പോലെ കുഞ്ഞ് ആരാധകന് സൂര്യയെ കാണാൻ അവസരവും ലഭിച്ചു. സൂര്യ മാത്രമല്ല അച്ഛൻ ശിവകുമാറും സഹോദരൻ കാര്‍ത്തിയും ദിനേശുമായി കൂട്ടുകൂടാൻ എത്തി. ആത്മാര്‍ഥമായി എന്ത് ചിന്തിക്കുന്നുവോ, സ്വപ്നം കാണുന്നുവോ അത് നടക്കും എന്നായിരുന്നു സൂര്യക്ക് പറയാനുണ്ടായിരുന്നത്. എന്നെ കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നല്ല, അത് ഇപ്പോള്‍ നടന്നു. വലിയ വലിയ സ്വപ്‍നങ്ങള്‍ കണ്ട് മൂന്നേറാനും സൂര്യ പറഞ്ഞു.