ചെന്നൈ: തമിഴിലെ മുന്‍നിര താരങ്ങളാണ് സൂര്യയും, സഹോദരന്‍ കാര്‍ത്തിയും. എന്നാല്‍ ഇരുവരും ഇതുവരെ സ്‌ക്രീനില്‍ ഒന്നിച്ചിട്ടില്ല. അത് അങ്ങനെ തന്നെ തുടരുമായിരിക്കും എന്നാല്‍ കാര്‍ത്തിയുടെ പുതിയ ചിത്രത്തില്‍ നിര്‍മാതാവിന്റെ റോളില്‍ സൂര്യയെത്തുകയാണ്. ചിത്രത്തില്‍ സൂര്യ അഭിനയിച്ചേക്കുമെന്നും അഭ്യൂഹമുണ്ടെങ്കിലും. ചിത്രത്തിന്റെ പേരോ മറ്റുവിവരങ്ങളോ പുറത്തുവിട്ടില്ല. 

സൂര്യയുടെ നിര്‍മാണ-വിതരണ കമ്പനിയായ ടു ഡി എന്റര്‍ടെയിന്‍മെന്റ് നിര്‍മിക്കുന്ന പുതിയ ചിത്രത്തില്‍ നായകന്‍ താനാണെന്നു കാര്‍ത്തിയാണു മാധ്യമങ്ങളെ അറിയിച്ചത്. നേരത്തെ ഭാര്യ ജ്യോതികയെ തിരിച്ച് സ്‌ക്രീനില്‍ എത്തിച്ച ചിത്രം സൂര്യമാണ് നിര്‍മ്മിച്ചത്. അടുത്തിടെ ഇറങ്ങിയ സൂര്യ ചിത്രം 24 ഉം ടു ഡി എന്റര്‍ടെയിന്‍മെന്റ് തന്നെയാണ് നിര്‍മ്മിച്ചത്.

.കാശ്‌മോര് എന്ന ചിത്രത്തിലാണിപ്പോള്‍ കാര്‍ത്തി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇതിനു ശേഷം മണിരത്‌നം സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിലും അഭിനയിക്കും. അതിന് ശേഷമായിരിക്കും സൂര്യ നിര്‍മ്മിക്കുന്ന ചിത്രം ചെയ്യുന്നത്.