പൊങ്കല്‍ ആഘോഷമാക്കാന്‍ തമിഴകത്ത് നിന്ന് സൂര്യയുടെയും വിക്രമിന്റെയും ചിത്രങ്ങള്‍. വിക്രമിന്റെ സ്‍കെച്ചും സൂര്യയുടെ താന സേര്‍ദ്ധ കൂട്ടമുമാണ് പൊങ്കലിന് റിലീസ് ചെയ്യുക.

സെന്‍സര്‍ വൈകുന്നതു കൊണ്ട് വിക്രമിന്റെ സ്‍കെച്ചിന്റെ റിലീസ് നീട്ടിവയ്‍ക്കും എന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ ചിത്രത്തിന്റെ സെന്‍സര്‍ കഴിഞ്ഞതായി സംവിധായകന്‍ വിജയ് ചന്ദര്‍ അറിയിച്ചു. ചിത്രത്തിന്റെ യുഎ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. ദൈവത്തിന് നന്ദി, ചിത്രത്തിന്റെ സെന്‍സര്‍‌ കഴിഞ്ഞു. യുഎ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരിക്കുന്നു- വിജയ് ചന്ദര്‍ പറഞ്ഞു. വിജയ്‍കാന്തിന്റെ മകന്‍ ഷണ്‍മുഖപാണ്ഡ്യ നായകനാകുന്ന സിനിമയും പൊങ്കലിന് റിലീസ് ചെയ്യുന്നുണ്ട്. ഷണ്‍മുഖപാണ്ഡ്യന്റെ മധുരവീരന്‍ ആണ് പൊങ്കലിന് റിലീസ് ചെയ്യുക.