താനേ സേര്‍ന്ത കൂട്ടത്തിലാണ് ഇരുവരു ഒന്നിച്ചത്
സൂര്യ- വിഘ്നേഷ് ശിവ കൂട്ടുക്കെട്ടില് പിറന്ന ചിത്രമാണ് താനേ സേര്ന്ത കൂട്ടം. തന്റെ ഓരോ സിനിമ പൂറത്തിറങ്ങുമ്പോഴും സംവിധായകന് എന്തെങ്കിലും സമ്മാനം കൊടുക്കുന്ന പതിവ് സൂര്യയ്ക്ക് ഉണ്ട്. ഇപ്പോഴിതാ സംവിധായകന് വിഘ്നേഷ് ശിവനും സൂര്യ സമ്മാനമായി എത്തിയിരിക്കുകയാണ്.
വിഘ്നേഷ് ശിവയോടുള്ള ആദരസൂചകമായാണ് സൂര്യ കാര് സമ്മാനമായി നല്കിയിരിക്കുന്നത്. ടൊയോട്ട ഇന്നോവ ക്രിസ്റ്റിയാണ് സൂര്യ സമ്മാനമായി നല്കിയത്.
കൈക്കൂലിക്കും അഴിമതിക്കുമെതിരെ ഒരു കൂട്ടം ആളുകള് നടത്തുന്ന പോരാട്ടമാണ് താനേ സേര്ന്ത കൂട്ടം. കാര്ത്തിക്, കീര്ത്തി സുരേഷ്, രമ്യ കൃഷ്ണന്, ആര് ജെ ബാലാജി തുടങ്ങിയവര് പ്രധാന വേഷത്തിലെത്തിയ ചിത്രമാണിത്.
