Asianet News MalayalamAsianet News Malayalam

സൂ​ര്യ​യെ 'കു​ള്ള​നെ​ന്ന്' വിളിച്ചു തമിഴ് ചാനലിന് പൊങ്കാല

surya sun music
Author
First Published Jan 20, 2018, 9:03 AM IST

ചെന്നൈ: തെ​ന്നി​ന്ത്യ​ൻ സൂ​പ്പ​ർ താ​രം സൂ​ര്യ​യെ കു​ള്ള​നെ​ന്ന് അധിക്ഷേ​പി​ച്ച സ​ണ്‍​മ്യൂ​സി​ക്കി​നെ പൊ​ങ്കാ​ല​യി​ട്ട് സൂ​ര്യ ആ​രാ​ധ​ക​ർ. സൂ​ര്യ​യു​ടെ​യും കെ.​വി. ആ​ന​ന്ദി​ന്‍റെ​യും പു​തി​യ സി​നി​മ​യെ കു​റി​ച്ചു​ള്ള ചാ​ന​ലി​ലെ ലൈ​വ് പ്രോ​ഗ്രാ​മി​നി​ടെ ര​ണ്ട് വ​നി​താ അ​വ​താ​ര​ക​രാ​ണ് അ​ദ്ദേ​ഹ​ത്തി​ന് പൊ​ക്ക​ക്കുറ​വു​ണ്ടെ​ന്ന് പ​രാ​മ​ർ​ശി​ച്ച​ത്. 

ചി​ത്ര​ത്തി​ൽ ബോ​ളി​വു​ഡ് താ​രം അ​മി​താ​ഭ് ബ​ച്ച​ൻ പ്ര​ഥാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​മെ​ന്നും എ​ന്നാ​ൽ അ​മി​താ​ഭി​നൊ​പ്പം നി​ൽ​ക്ക​ണ​മെ​ങ്കി​ൽ സൂ​ര്യ​യ്ക്ക് ഒ​രു സ്റ്റൂ​ൾ ആ​വ​ശ്യ​മാ​ണെ​ന്നും അ​നു​ഷ്ക നാ​യി​ക​യാ​യാ​ൽ താ​ര​ത്തി​ന് ഹീ​ൽ​സ് ഉ​പ​യോ​ഗി​ക്കേ​ണ്ടി​വ​രു​മെ​ന്നു​മാ​ണ് പ​ര​സ്പ​ര​മു​ള്ള സം​ഭാ​ഷ​ണ​ത്തി​ൽ അ​വ​താ​രക​മാ​ർ പ​റ​ഞ്ഞ​ത്. 

സൂ​ര്യ​യ്ക്കെ​തി​ര​യു​ള്ള വി​വാ​ദ​പ​ര​മാ​യ പ​രാ​മ​ർ​ശ​ത്തെ വി​മ​ർ​ശി​ച്ച് പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ര​നും നി​ർ​മാ​താ​വു​മാ​യ ധ​ന​ഞ്ജ​യ​ൻ ഗോ​വി​ന്ദും ന​ട​ൻ വി​ശാ​ലും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ഇ​ത്ത​ര​ത്തി​ലൊ​രു പ്ര​ശ​സ്ത ചാ​ന​ലി​ൽ നി​ന്നും അ​ധി​ക്ഷേ​പ​ക​ര​മാ​യ ഒ​രു സം​ഭ​വം വ​ന്ന​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെന്ന് ധനഞ്ജയൻ ഗോവിന്ദ് അഭിപ്രായപ്പെട്ടു. "ച​രി​ത്രം ത​ന്നെ പ​രി​ശോ​ധി​ച്ചു നോ​ക്കു. മ​ഹാ​നാ​യ നെ​പ്പോ​ളി​യ​ന് പൊ​ക്ക​മു​ണ്ടാ​യി​രു​ന്നോ. ഈ ​പരിപാടി ചാ​ന​ൽ നീ​ക്കം ചെ​യ്യ​ണം.'- അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

തനിക്കിത് തമാശയായി തോന്നുന്നില്ലെന്നാണ് നടൻ വിശാൽ ട്വിറ്ററിൽ പ്രതികരിച്ചത്. തമാശയുടെ പേരിൽ നടത്തുന്ന ഇത്തരം ആക്ഷേപകരമായ പരാമർശങ്ങൾ വിവേകശൂന്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംഭവത്തിൽ പ്ര​തി​ഷേ​ധ​വു​മാ​യി സൂ​ര്യ ആ​രാ​ധ​ക​രും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. 

Follow Us:
Download App:
  • android
  • ios