സുഷാന്ത് സിംഗിന്‍റെ ഏറ്റവും പുതിയ ചിത്രമാണ് ചന്താമാമ ദൂര്‍ കേ. ബഹിരാകാശ യാത്രികനായിട്ടാണ് ഇതില്‍ സുഷാന്ത് സിംഗ് വേഷമിടുന്നത്. അമേരിക്കയിലെ നാസാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശീലനത്തിലാണ് സുഷാന്ത് സിംഗ്. പരിശീലനത്തിനായി നാസയെ സമീപിക്കുന്ന ആദ്യ ബോളിവുഡ് ചിത്രമാണിതെന്നാണ് നിര്‍മ്മാതാവായ വികി രജനി പറയുന്നത് .
ലൈഫ് സൈസ് റോക്കറ്റിന്‍റെ ഉള്ളില്‍ ഇരിക്കുന്ന തന്‍റെ ഒരു ഫോട്ടോ സുഷാന്ത് സിംഗ് സമൂഹമാധ്യമങ്ങളിലിട്ടിരുന്നു. കൈയ്യിലൊരു ചെറിയ റോക്കറ്റും , നാസയുടെ പേരെഴുതിയ ഒരു മഗ്ഗുമുണ്ട്. എന്നാല്‍ ഷാരൂഖ് ഖാന്‍റെ സ്വദേശ് എന്ന സിനിമയ്ക്കുവേണ്ടിയാണ് ബോളിവുഡ് സിനിമാമേഖല ആദ്യമായി നാസയില്‍ എത്തുന്നത്. നാസയിലെ ഒരു ആദ്ധ്യാപകനായിട്ടായിരുന്നു ഇതില്‍ ഷാരൂഖ് ഖാന്‍ വേഷമിട്ടത്.
