Asianet News MalayalamAsianet News Malayalam

വിജയ് കൊളുത്തിയ അഗ്നി ആളിപ്പടരുമെന്ന് ഭരണകൂടം ഭയക്കുന്നു; പിന്തുണയുമായി സ്വാമി സന്ദീപാനന്ദ ഗിരി

Swami Sandeepananda Giri fb post supporting mersal
Author
First Published Oct 23, 2017, 3:58 PM IST

വിജയ് ചിത്രം  മെര്‍സലിനെതിരെ ബിജെപി ആക്രമണം ശക്തമാക്കുമ്പോള്‍ നിരവധിപേരാണ് പിന്‍തുണയുമായി  രംഗത്തെത്തുന്നത്. അക്കൂട്ടതില്‍ ഇതാ സ്വാമി സന്ദീപാനന്ദ ഗിരിയും. മെര്‍സലിലൂടെ വിജയ് കൊളുത്തി വെച്ച ആഗ്നി ആളിപടരുമെന്ന് ഭരണകൂടം ഭയക്കുന്നുണ്ടെന്ന് സ്വാമി സന്ദീപാനന്ദ ഗിരി തന്‍റെ ഫേസ്ബുക്ക് പേജിലൂടെ കുറിച്ചു. 

സാധാരണക്കാരില്‍ സാധാരണക്കാരനും മനസ്സിലാകുന്ന രീതിയില്‍ ഒരു അഗ്നി വിജയ് കൊളുത്തി  വെക്കുന്നുണ്ട്. ഇത് ആളിപ്പടരാനുള്ള സാധ്യത 
ഭയപ്പാടോടുകൂടി ഭരണകൂടം കാണുന്നു എന്നത് സത്യമാണ്. ഈ ഭയപ്പാട് കാണിക്കുന്ന സൂചന നോട്ട് നിരോധനവും ജി.എസ്.ടിയുമെല്ലാം പൂർണ്ണ
പരാജയമായിരുന്നുവെന്ന് മറ്റാരേക്കാളും നന്നായി ഭരണകൂടനേതൃത്വം അറിയുന്നു എന്നും സ്വാമി പറയുന്നു. 

മുമ്പ് ചിത്രത്തിനെതിരെ സംഘപരിവാര്‍ പ്രചരണം വ്യാപകമായപ്പോള്‍ ചിത്രം കാണാന്‍ തന്നെ തീരുമാനിച്ചെന്നും അദ്ദേഹം പറഞ്ഞിരുന്നു. കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചതിനെതിരെ സ്വാമിക്കെതിരെയും സേഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണങ്ങള്‍ നടന്നിരുന്നു. ഇയാള്‍ ഇങ്ങനെയാണെങ്കില്‍ കാഷായ വസ്ത്രം ഉപേക്ഷിക്കുമെന്നും മോദി  വിരുദ്ധനായി ഇടതു പക്ഷക്കാരനാവാനാണ് സന്ദീപാന്ദ ഗിരിയുടെ തീരുമാനമെന്നും സംഘപരിവാറുകാര്‍ പ്രചരിപ്പിച്ചിരുന്നു. സുഹൃത്തിനൊപ്പം തിയറ്ററിലിരുന്ന് സിനിമ കാണുന്ന  ചിത്രത്തോടുകൂടിയാണ് പോസ്റ്റ്.

പോസ്റ്റ് വായിക്കാം

പാലക്കാട് സുഹൃത്ത് സജീഷ് ചന്ദ്രനൊപ്പം ഇന്ന് മെർസൽ കണ്ടു!

വിജയ് ആരാധകരെ ആനന്ദിപ്പിക്കുകയും ഒപ്പം ചില ചോദ്യങ്ങൾ ചോദിക്കാൻ പ്രേരിപ്പിക്കുന്നതുമാണ് സിനിമ. ആകെ മൊത്തം ടോട്ടൽ സിനിമയെക്കുറിച്ച് പറഞ്ഞാൽ, ബ്രസീൽ അർജൻറ്റീന ഫുട്ബോൾ മത്സരം കണ്ട പ്രതീതി. ഒരു മേജർരവി പടം പോലെയല്ല. മറിച്ച് തൃശൂർപൂരം വെടിക്കെട്ട്പോലെയാണ് മെർസൽ. മേജർ ഒരുക്കുന്ന വെടിക്കെട്ട് പലപ്പോഴും മൈനറിലാണല്ലോ അവസാനിക്കുന്നത്,മാത്രവുമല്ല ചില അമിട്ടുകൾ പൊട്ടാറുമില്ല.

വിജയ് തന്‍റെ ആരാധകർക്ക് വേണ്ടത് കൃത്യമായ അളവിൽ നല്കിയിട്ടുണ്ട്, ആയതിനാൽ വിജയ് ആരാധകർ ടിക്കറ്റിന് ഏർപ്പെടുത്തിയ ജി.എസ്.ടിയിൽ കാര്യമാക്കാതെ പൂർണ്ണതൃപ്തരായാണ് തിയേറ്റർ വിട്ട് ഇറങ്ങിപോകുന്നത്.എന്തുകൊണ്ടായിരിക്കാം ഭാജ്പാ സിനിമയെ ഭയക്കുന്നത്?
ഭയന്നില്ലങ്കിലേ അൽഭുതപ്പെടാനുള്ളൂ.

സാധാരണക്കാരിൽ സാധാരണക്കാരനും മനസ്സിലാകുന്ന രീതിയിൽ, ഉമിത്തീപോലെ അവന്‍റെ മനസ്സിന്‍റെ അടിത്തട്ടിൽ ജി.എസ്.ടിയും,നോട്ട് നിരോധനവും,മെഡിക്കൽ കോഴയും,കൂടാതെ അവനനുഭവിക്കുന്ന ഓരോ കഷ്ടപ്പാടുകൾക്ക് കാരണക്കാരായവരേയും കണ്ടെത്താൻ സഹായിക്കുന്ന അഗ്നി വിജയ് സമർത്ഥമായി കൊളുത്തി വെക്കുന്നുണ്ട്, ഇത് ആളിപ്പടരാനുള്ള സാധ്യത ഭയപ്പാടോടുകൂടി ഭരണകൂടം കാണുന്നു എന്നത് സത്യമാണ്.
ഈ ഭയപ്പാട് കാണിക്കുന്ന സൂചന നോട്ട് നിരോധനവും ജി.എസ്.ടിയുമെല്ലാം പൂർണ്ണ പരാജയമായിരുന്നുവെന്ന് മറ്റാരേക്കാളും നന്നായി ഭരണകൂടനേതൃത്വം അറിയുന്നു എന്നതിലാണ്.

Follow Us:
Download App:
  • android
  • ios